വണ്ടിപ്പെരിയാര്‍ സത്രത്ത് കാട്ടാനകളും കരടിയും
വണ്ടിപ്പെരിയാര്‍ സത്രത്ത് കാട്ടാനകളും കരടിയും
ഇടുക്കി: വണ്ടിപ്പെരിയാര്‍ സത്രത്ത് കാട്ടാനകളുടെയും കരടിയുടെയും സാന്നിധ്യം പ്രദേശവാസികളെയും അയ്യപ്പഭക്തരെയും ഭീതിയിലാഴ്ത്തുന്നു. പെരിയാര്‍ കടുവ സങ്കേതത്തില്‍ നിന്നാണ് മേഖയിലേക്ക് കാട്ടാനകള്‍ എത്തുന്നത്. കഴിഞ്ഞ ദിവസം തേയില തോട്ടത്തില്‍ രണ്ട് കാട്ടാനകള്‍ എത്തിയിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ എത്തി ഇവറ്റകളെ കാട്ടിലേയ്ക്ക് തുരത്തി. ഞായറാഴ്ച വൈകിട്ട് ഇതേ സ്ഥലത്ത് അരുള്‍ ജ്യോതി എന്നയാള്‍ കരടിയെ കണ്ടു. ഉടന്‍തന്നെ ഇവര്‍ ബഹളമുണ്ടാക്കിയതോടെ കരടി കാട്ടിലേയ്ക്ക് പോയി. വിനോദ സഞ്ചാരികളും അയ്യപ്പഭക്തരും കടന്നുപോകുന്ന മേഖലയാണിത്. കൂടാതെ തോട്ടം തൊഴിലാളികളും ഇവിടെ ജോലി ചെയ്യുന്നുണ്ട്. ആറ് മാസം മുമ്പാണ് ഇവിടെ കാട്ടാന ആക്രമണത്തില്‍ തൊഴിലാളിക്ക് പരിക്കേറ്റത്.
What's Your Reaction?

