കട്ടപ്പനയെ കളര്‍ഫുള്ളാക്കി ഘോഷയാത്ര: ദേവീദേവന്‍മാരുടെ ഭീമന്‍ ഫ്ളോട്ടുകള്‍: തിടമ്പേറ്റി ഗജവീരനും: കട്ടപ്പന ശ്രീധര്‍മശാസ്താ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയില്‍ താലപ്പൊലിയേന്തി പതിനായിരങ്ങള്‍

Feb 16, 2025 - 20:22
Feb 16, 2025 - 22:28
 0
കട്ടപ്പനയെ കളര്‍ഫുള്ളാക്കി ഘോഷയാത്ര: ദേവീദേവന്‍മാരുടെ ഭീമന്‍ ഫ്ളോട്ടുകള്‍: തിടമ്പേറ്റി ഗജവീരനും: കട്ടപ്പന ശ്രീധര്‍മശാസ്താ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയില്‍ താലപ്പൊലിയേന്തി പതിനായിരങ്ങള്‍
This is the title of the web page

ഇടുക്കി: കട്ടപ്പന ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ ഉത്രം തിരുനാള്‍ മഹോത്സവത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയില്‍ അണിനിരന്നത് പതിനായിരങ്ങള്‍. 5 കരകളില്‍നിന്നുള്ളവര്‍ ഘോഷയാത്രയായി ഇടുക്കിക്കവല ശ്രീലക്ഷ്മിനാരായണ ക്ഷേത്രത്തില്‍ സംഗമിച്ച് മഹാഘോഷയാത്രയായി അമ്പലക്കവല ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. ശിവന്‍, പാര്‍വതി തുടങ്ങി ദേവീദേവന്‍മാരുടെ ഭീമന്‍ ഫ്ളോട്ടുകളായിരുന്നു ഏറെ ആകര്‍ഷണം. ഓരോ കരകളുടെയും വ്യത്യസ്ത ഫ്ളോട്ടുകള്‍ അണിനിരന്നു. കൂടാതെ വിവിധ വേഷധാരികളും ഘോഷയാത്രയെ വര്‍ണാഭമാക്കി. ഘോഷയാത്രയ്ക്ക് മുന്നോടിയായി ക്ഷേത്രാങ്കണത്തില്‍ രാഗസുധ മുല്ലക്കര അവതരിപ്പിച്ച സംഗീതകച്ചേരിയും നടന്നു. ഗജവീരന്റെ ചലിക്കുന്ന പ്രതിമ കാഴ്ചക്കാര്‍ക്ക് കൗതുകമായി. ഗജവീരന്‍ നെല്ല്യക്കാട്ട് മഹാദേവന്‍ തിടമ്പേറ്റി. എസ്എന്‍ഡിപി യോഗം മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍, ക്ഷേത്രം പ്രസിഡന്റ് സന്തോഷ് ചാളനാട്ട്, സെക്രട്ടറി പി ഡി ബിനു, വൈസ് പ്രസിഡന്റ് എ എന്‍ സാബു, തന്ത്രി എം എന്‍ ഗോപാലന്‍, മേല്‍ശാന്തി എം എസ് ജഗദീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow