കട്ടപ്പന സെന്റ് മര്‍ത്താസ് നഴ്‌സറി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
കട്ടപ്പന സെന്റ് മര്‍ത്താസ് നഴ്‌സറി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
ഇടുക്കി: കട്ടപ്പന സെന്റ് മര്‍ത്താസ് നഴ്‌സറി സ്‌കൂള്‍ വാര്‍ഷികം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനംചെയ്തു. സെന്റ് മര്‍ത്താസ് കോണ്‍ഗ്രിഗേഷന്‍ മദര്‍ ജനറല്‍ സിസ്റ്റര്‍ ധന്യ അധ്യക്ഷയായി. നഗരസഭ കൗണ്‍സിലര്‍ സോണിയ ജയ്ബി, സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. ജോസ് മംഗലത്തില്‍, സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ വിനയ, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മെറിന്‍, ഓസാനം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. രാജേഷ് പുല്ലന്തനാല്‍, ജോമറ്റ് സെബാസ്റ്റ്യന്‍, അഞ്ജലി കൊച്ചുപറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു. വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ വിദേശികളും എത്തിയിരുന്നു. വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
What's Your Reaction?