ഉമ്മന്‍ ചാണ്ടി അനുസ്മരണം: കോണ്‍ഗ്രസ് ചെറുതോണിയില്‍ ചികിത്സാ സഹായനിധി വിതരണംചെയ്തു

ഉമ്മന്‍ ചാണ്ടി അനുസ്മരണം: കോണ്‍ഗ്രസ് ചെറുതോണിയില്‍ ചികിത്സാ സഹായനിധി വിതരണംചെയ്തു

Jul 19, 2026 - 11:50
 0
ഉമ്മന്‍ ചാണ്ടി അനുസ്മരണം: കോണ്‍ഗ്രസ് ചെറുതോണിയില്‍ ചികിത്സാ സഹായനിധി വിതരണംചെയ്തു
This is the title of the web page

ഇടുക്കി: കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം കമ്മിറ്റി ഉമ്മന്‍ ചാണ്ടി അനുസ്മരണവും കാരുണ്യ ചികിത്സാ സഹായനിധി വിതരണവും നടത്തി. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനംചെയ്തു. കാന്‍സര്‍ രോഗബാധിതരും ഡയാലിസിസിന് വിധേയരാകുന്നവരുമായ രോഗികള്‍ ഉള്‍പ്പെടെ നിര്‍ധന കുടുംബങ്ങളിലെ 50 പേര്‍ക്ക് റോയി കെ പൗലോസ് എംഎല്‍എ ധനസഹായം നല്‍കി. ചെറുതോണിയിലെ ജില്ലാ വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ മണ്ഡലം പ്രസിഡന്റ് സി പി സലിം അധ്യക്ഷനായി. ഡിസിസി പ്രസിഡന്റ് സി പി മാത്യു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോള്‍ ജിന്നി, പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, ജില്ലാ പഞ്ചായത്തംഗം ഫ്രാന്‍സിസ് ദേവസ്യ, ഡിസിസി പ്രസിഡന്റ് സി പി മാത്യു, അനില്‍ ആനിക്കനാട്ട്, ജോസ് കുഴികണ്ടം, പി രാജന്‍, എം കെ പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow