പരീക്ഷാ വിജയികളെ കാഞ്ചിയാര്‍ സഹകരണ ബാങ്ക് അനുമോദിച്ചു
പരീക്ഷാ വിജയികളെ കാഞ്ചിയാര്‍ സഹകരണ ബാങ്ക് അനുമോദിച്ചു
ഇടുക്കി: കാഞ്ചിയാര്‍ സര്‍വീസ് സഹകരണ ബാങ്ക്, സഹകാരികളുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. പ്രസിഡന്റ് കെ സി ബിജു ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും ഉപഹാരവും സമ്മാനിച്ചു. ബോര്‍ഡംഗങ്ങളായ സുരേഷ് ബാബു, അഭിലാഷ് മാതൃു, ജോസ് ഞായര്‍കുളം, എന്‍ ജി ബാലകൃഷ്ണന്‍, സി കെ കുര്യന്‍, പി കെ സന്തോഷ്, എബനേസര്‍ ദേവസ്യ, രമ മനോഹരന്‍, സെക്രട്ടറി രജുകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?

