പണിമുടക്ക് തോട്ടം മേഖലയില്‍ ഭാഗികം
പണിമുടക്ക് തോട്ടം മേഖലയില്‍ ഭാഗികം

ഇടുക്കി: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹനയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് തോട്ടം മേഖലയില്‍ ഭാഗികം. സ്വകാര്യ തേയിലത്തോട്ടങ്ങള്‍ തുറന്നെങ്കിലും വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നില്ല. രാവിലെ തുറന്ന സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ സമരാനൂകുലികള്‍ അടപ്പിച്ചു. വണ്ടിപ്പെരിയാര്‍ ടൗണിലും പ്രധാന ജങ്ഷനുകളിലും പൊലീസ് പട്രോളിങ് നടത്തി.
പീരുമേട്, പാമ്പനാര്‍, വണ്ടിപ്പെരിയാര്‍, വാളാര്‍ഡി എന്നിവിടങ്ങളില്‍ സമരക്കാര്‍ വാഹനങ്ങള്‍ തടഞ്ഞു. വണ്ടിപ്പെരിയാര്‍ ടൗണില്‍ പ്രവര്‍ത്തകരും നേതാക്കളും പ്രകടനം നടത്തി. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ജി വിജയാനന്ദ് ഉദ്ഘാടനം ചെയ്തു. എം മുഹമ്മദാലി അധ്യക്ഷനായി. എം തങ്കദുരൈ, എം ചന്ദ്രന്‍, എസ് സാബു, മുനിയലക്ഷ്മി, എ എം ചന്ദ്രന്‍, ആര്‍ സെല്‍വത്തായി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






