പണിമുടക്ക് ദിനത്തില്‍ ജോലിക്കെത്തിയ സര്‍ക്കാര്‍ ജീവനക്കാരന് മര്‍ദനം: സംഭവം കുമളിയില്‍
പണിമുടക്ക് ദിനത്തില്‍ ജോലിക്കെത്തിയ സര്‍ക്കാര്‍ ജീവനക്കാരന് മര്‍ദനം: സംഭവം കുമളിയില്‍

ഇടുക്കി: പണിമുടക്ക് ദിനത്തില്‍ ജോലിക്കെത്തിയ സര്‍ക്കാര്‍ ജീവനക്കാരനെ സമരക്കാര്‍ മര്‍ദിച്ചതായി പരാതി. അടിമാലി വടക്കേക്കര വിഷ്ണു രാധാകൃഷ്ണനുനേരെയാണ് കൈയേറ്റം. കുമളി മുല്ലപ്പെരിയാര്‍ ന്യൂ ഡാം ഇന്‍വെസ്റ്റിഗേഷന്‍ സബ് ഡിവിഷന്‍ ഓഫീസിലെ ക്ലര്‍ക്കാണ് വിഷ്ണു. കഴിഞ്ഞ ഡിസംബറില്‍ ജോലിയില്‍ പ്രവേശിച്ച ഇദ്ദേഹം പരിശീലന കാലയളവായതിനാല്‍ ബുധനാഴ്ച ജോലിക്കെത്തി. ഓഫീസ് തുറന്നപ്പോള്‍ തന്നെ സിപിഐ എം പ്രവര്‍ത്തകര്‍ എത്തി അടക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ പരിശീലന കാലയളവായതിനാല്‍ പണിമുടക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞു. വിഷ്ണു ഉള്‍പ്പെടെ എട്ട് പേരാണ് ഈസമയം ഓഫീസില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന്, തിരികെപോയ സമരക്കാര്‍ കൂടുതല്‍ പ്രവര്‍ത്തകരുമായി എത്തി വിഷ്ണുവിനെ വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു. വനിതാ ജീവനക്കാരുടെ മുമ്പില്‍ വച്ചായിരുന്നു കൈയേറ്റം. പരിക്കേറ്റ ഇദ്ദേഹം കുമളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സതേടി. തുടര്‍ന്ന് കുമളി പൊലീസില്‍ പരാതി നല്‍കി.
What's Your Reaction?






