നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തില്‍ മുന്‍ എല്‍ഡിഎഫ് പഞ്ചായത്തംഗം യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സര രംഗത്ത്
നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തില്‍ മുന്‍ എല്‍ഡിഎഫ് പഞ്ചായത്തംഗം യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സര രംഗത്ത്
ഇടുക്കി: നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തില്‍ മുന്‍ എല്‍ഡിഎഫ് പഞ്ചായത്തംഗം കോണ്‍ഗ്രസിനായി മത്സരരംഗത്ത്. ചെമ്മണ്ണാര്‍ ഡിവിഷനില്‍ മത്സരിക്കുന്ന സിസിലി ബാബു ആണ് യുഡിഎഫ് സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നത്. 2010 ല്‍ ഉടുമ്പന്‍ചോല പഞ്ചായത്തിലെ പാമ്പുപാറ വാര്‍ഡില്‍നിന്ന് സിപിഐഎം പ്രതിനിധിയായി വിജയിച്ചയാളാണ് സിസിലി. ഇടത് കോട്ടയായ ഉടുമ്പന്‍ചോല പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ബ്ലോക്ക് ഡിവിഷനില്‍ മുന്‍ ഇടത് സഹയാത്രിക കൈപ്പത്തി ചിഹ്നത്തില്‍ മത്സര രംഗത്ത് എത്തിയതോടെ പോരാട്ടം ചൂട് പിടിച്ചു. ഇടത് വിദ്യാര്‍ഥി, യുവജന പ്രസ്ഥാനങ്ങളിലൂടെ പൊതുപ്രവര്‍ത്തന രംഗത്ത് എത്തിയ സിസിലി ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
What's Your Reaction?

