സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി അവധിക്കാല അധ്യാപക സംഗമം നടത്തി
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി അവധിക്കാല അധ്യാപക സംഗമം നടത്തി

ഇടുക്കി: പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷാ കേരളം, ബിആര്‍സി കട്ടപ്പന എന്നിവയുടെ നേതൃത്വത്തില്‍ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി അവധിക്കാല അധ്യാപക സംഗമം നടന്നു. കട്ടപ്പന ബി ആര്‍ സി ബിപിസി ഷാജിമോന്‍ കെ ആര്‍ ഉദ്ഘാടനം ചെയ്തു.
കലാ വിദ്യാഭ്യാസത്തിന്റെ ഭാഗമായ ചിത്രകല, സംഗീതം, നൃത്തം, നാടകം, സിനിമ എന്നീ വിഷയങ്ങളില്‍ അധ്യാപകരായ ഷാജി എ ജെ, ജോണി വി, ശര്‍മിള ടി എസ്, പളനീ സ്വാമി എന്നിവര്‍ ക്ലാസെടുത്തു. കുട്ടികള്‍ക്ക് കലാ വിദ്യാഭ്യാസം സന്തോഷകരവും വിജ്ഞാനകരവും ആകുമെന്ന് പരിശീലനത്തില്‍ പങ്കെടുത്ത അധ്യാപകര്‍ പറഞ്ഞു. സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയാണ് പരിശീലനങ്ങള്‍ നടന്നുവരുന്നത്.
What's Your Reaction?






