തൊഴിലുറപ്പ് പദ്ധതി നിരീക്ഷിക്കാന്‍ ഡ്രോണ്‍ ഓപ്പറേറ്റര്‍മാര്‍
തൊഴിലുറപ്പ് പദ്ധതി നിരീക്ഷിക്കാന്‍ ഡ്രോണ്‍ ഓപ്പറേറ്റര്‍മാര്‍

ഇടുക്കി: തൊഴിലുറപ്പ് ജോലികളുടെ വിവിധ ഘട്ടങ്ങളിലുള്ള നിരീക്ഷണത്തിനും വിലയിരുത്തലിനും ഡ്രോണ്‍ ഓപ്പറേറ്റര്‍മാരെ നിയമിക്കും. ഫീല്‍ഡ്തല പരിശോധനയ്ക്കായി അംഗീകൃത ലൈസന്‍സ് കൈവശമുള്ള വ്യക്തി/സ്ഥാപനത്തില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മണിക്കൂര്‍ അടിസ്ഥാനത്തിലുള്ള നിരക്ക് രേഖപ്പെടുത്തണം. ഒരുമാസം പരമാവധി 20 മണിക്കൂര്‍ മാത്രമേ സേവനം ആവശ്യമുള്ളൂ. ഒരു വര്‍ഷത്തേക്കാണ് കരാര്‍. ജില്ലയില്‍ എല്ലാ പ്രദേശത്തും ഡ്രോണ്‍ സംവിധാനം ഉപയോഗിക്കാന്‍ സന്നദ്ധരായിരിക്കണം. യാത്രാചെലവ് അനുവദിക്കുന്നതല്ല. കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുള്ള ഡ്രോണുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. ഡ്രോണ്‍ പറപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള എല്ലാ നിബന്ധനകളും കര്‍ശനമായി പാലിക്കണം.
അപേക്ഷകള്‍ 12ന് മുന്‍പായി ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ജില്ലാ പഞ്ചായത്ത്, പൈനാവ് പി.ഒ., ഇടുക്കി, 685603 എന്ന വിലാസത്തില്‍ ലഭിക്കണം
What's Your Reaction?






