പീരുമേട്ടില്‍ പുലിയുടെ കാല്‍പ്പാടുകള്‍
പീരുമേട്ടില്‍ പുലിയുടെ കാല്‍പ്പാടുകള്‍

ഇടുക്കി: കൊട്ടാരക്കര- ദിന്‍ഡിഗല്‍ ദേശീയപാതയോരത്ത് പീരുമേട്ടിലെ മേജര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ മതിലിനുള്ളില്‍ പുലിയുടേതെന്ന് കരുതുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ പൂജകള്‍ നടകക്കുന്നതിനിടെയാണ് ജീവനക്കാര്‍ കാല്‍പ്പാടുകള്‍ കണ്ടത്. ഉടന്‍തന്നെ പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ദിനേശനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ ദിനേശന്‍ വനപാലകരെ ഫോണില്‍ അറിയിച്ചു. മുറിഞ്ഞപുഴ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വി ആര്‍ രാജീവിന്റെ നേതൃത്വത്തില്‍ വനപാലകരും ആര്‍ആര്‍ടി സംഘവും സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ പുലിയുടെ കാല്‍പാടുകളാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് ക്ഷേത്രമതിലിന് സമീപത്തായി നിരീക്ഷണ ക്യാമറ സ്ഥാപിച്ചു. ആഴ്ചകള്‍ക്കുമുമ്പ് പീരുമേട് തോട്ടാപ്പുരയ്ക്ക് സമീപം പ്രഭാതസവാരി നടത്തിയയാള്‍ കടുവയെ നേരില്‍ കണ്ടതായി അറിയിച്ചിരുന്നു.
What's Your Reaction?






