റോഡിലെ കുഴിയില്‍ കഞ്ഞിവെച്ച് പ്രതിഷേധിച്ച് നരിയമ്പാറ സ്‌കൂള്‍കവല- പൊയ്കത്താനിപ്പടി നിവാസികള്‍
റോഡിലെ കുഴിയില്‍ കഞ്ഞിവെച്ച് പ്രതിഷേധിച്ച് നരിയമ്പാറ സ്‌കൂള്‍കവല- പൊയ്കത്താനിപ്പടി നിവാസികള്‍

ഇടുക്കി: കട്ടപ്പന നഗരസഭ നരിയന്‍പാറ -സ്‌കൂള്‍കവല പൊയ്കത്താനിപടി, തൂങ്കുഴി റോഡിന്റെ ശോചനിയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ റോഡില്‍ കഞ്ഞി വച്ച് പ്രതിഷേധിച്ചു. 5 കിലോമീറ്ററോളം ഭാഗത്തെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൗരസമിതിയുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്. രണ്ട് ഹൈവേകളെ തമ്മില്‍ കുറഞ്ഞ ദൂരത്തില്‍ ബന്ധിപ്പിക്കുന്ന ഈ റോഡിന് കുടിയേറ്റ കാലത്തോളം പഴക്കമുണ്ട്. 35 വര്‍ഷം മുന്‍പാണ് ടാറിംങ് ജോലികള്‍ ചെയ്തത്. റോഡിലെ കുഴിയില്‍ കഞ്ഞിവെച്ച് പ്രതിഷേധിച്ച് നരിയമ്പാറ സ്‌കൂള്‍കവല- പൊയ്കത്താനിപ്പടി നിവാസികള്‍തോട്ടം തൊഴിലാളികളും, സ്‌കൂള്‍കുട്ടികളുമടക്കം നൂറുകണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന റോഡാണിത്. ടാറിങ് പൊളിഞ്ഞ് കിടക്കുന്നതിനാല്‍ വാഹനങ്ങള്‍ എത്തിച്ചേരാതിരിക്കുകയും, കുട്ടികള്‍ക്ക് സ്‌കൂളില്‍ സമയത്ത് എത്താന്‍ സാധിക്കാതെ വരുന്നതും, ചെറുവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും പതിവാണ്. പാത്തിപടിയില്‍ റോഡിന്റെ കല്‍കെട്ട് ഇടിഞ്ഞ് അപകടാവസ്ഥയില്‍ ആയിട്ട് കാലങ്ങളായിട്ടും അധികാരികള്‍ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപണമുണ്ട്.
കോട്ടയം കട്ടപ്പന റൂട്ടില്‍ യാത്ര ചെയ്യുന്നവര്‍ക്ക് വള്ളക്കടവ്, തൂങ്കുഴി കാനാട്ട് ജങ്ഷന്‍, നരിയന്‍പാറ സ്‌കൂള്‍കവല, സ്വര്‍ണവിലാസം, വെങ്ങലൂര്‍കട, കല്‍ത്തൊട്ടി, വെള്ളിലാംകണ്ടം വഴി പോയാല്‍ 5 കിലോമീറ്ററോളം ലാഭിക്കാന്‍ സാധിക്കും. ഉപ്പുതറ, മാട്ടുക്കട്ട, വെള്ളിലാംകണ്ടം ഭാഗത്തുനിന്ന് അനവിലാസം -കുമിളി തേക്കടി ഭാഗത്തേക്ക് യാത്രാ ചെയ്യുന്നവര്‍ക്ക് കട്ടപ്പനയില്‍ എത്താതെ തന്നെ വള്ളക്കടവില്‍ നിന്ന് ഈ വഴി തിരിഞ്ഞ് തേക്കടിയില്‍ എത്താന്‍ സാധിക്കും. കാലങ്ങളായി അവഗണന നേരിടുന്ന നരിയന്‍പാറ സ്‌കൂള്‍കവല പൊയ്കത്താനിപടി, തൂങ്കുഴിറോഡിന്റെ പൂര്‍ണ്ണമായ ടാറിങ് ജോലികള്‍ നടത്തണമെന്നും റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്നും പൗരസമിതി ആവശ്യപ്പെട്ടു.
പ്രതിഷേധ സമരം ബിനു സി.പി ഉദ്ഘാടനം ചെയ്തു. ബിജു നമ്പികല്ലില്‍ അദ്ധ്യക്ഷനായി. ഷൈജു പാട്ടപ്പറമ്പില്‍, വിജയമ്മ പള്ളിക്കല്‍, ശ്രീലക്ഷ്മി ആര്‍ ,ബിനോയ് പന്തക്കല്ലേല്‍, കണ്ണന്‍ എം.കെ, ജോമോന്‍ തോമസ്, മനോജ് റ്റി.കെ, രാജശേഖരന്‍നായര്‍, ആന്റണി ഡൊമിനിക്, അജിത്ത് മടുക്കാവില്‍ തുടങ്ങിയവര്‍ സംസാരിച്ചു. റോഡിന്റ് അറ്റക്കുറ്റ പണികള്‍ക്കായി 13 ലക്ഷം രൂപാ അനുവദിച്ചതാണന്നും കോണ്‍ട്രാക്ടര്‍മാര്‍ വര്‍ക്ക് എറ്റെടുക്കാത്തതിനാലാണ് ജോലികള്‍ താമസിച്ചതെന്നും വാര്‍ഡ് കൗണ്‍സിലര്‍ സജിമോള്‍ ഷാജി പറഞ്ഞു. നഗരസഭയുടെ ഫണ്ട് ഉപയോഗിച്ച് പണികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാല്‍ മന്ത്രി റോഷി അഗസ്റ്റിനും ഡീന്‍ കുര്യാക്കോസ് എംപിക്കും ജനങ്ങളോടൊപ്പം നിന്ന് നിവേദനം നല്‍കുമെന്നും വാര്‍ഡ് കൗണ്‍സിലര്‍ അറിയിച്ചു.
What's Your Reaction?






