ചെമ്പകപ്പാറ ഗവ. ഹൈസ്‌കൂളില്‍ സുവര്‍ണ ജൂബിലി ആഘോഷം
ചെമ്പകപ്പാറ ഗവ. ഹൈസ്‌കൂളില്‍ സുവര്‍ണ ജൂബിലി ആഘോഷം

ഇടുക്കി: ഇരട്ടയാര്‍ ചെമ്പകപ്പാറ ഗവ. ഹൈസ്‌കൂള്‍ സുവര്‍ണ ജൂബിലി ആഘോഷവും പൂര്‍വ അധ്യാപക- വിദ്യാര്‍ഥി സംഗമവും 26, 27 തിയതികളില്‍ നടക്കും. ഉച്ചകഴിഞ്ഞ് 3.30ന് സാംസ്‌കാരിക സമ്മേളനം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. റിപ്പബ്ലിക് ദിനാഘോഷം, സ്‌കൂള്‍ വാര്‍ഷികം, കലോത്സവ വിജയികളെ അനുമോദിക്കല്‍, അധ്യാപക വിദ്യാര്‍ഥി സംഗമം, കലാപരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായി നടത്തും. സമ്മേളനത്തില്‍ എം.എം. മണി എംഎല്‍എ അധ്യക്ഷനാകും. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി. ബിനു, ജില്ലാ പഞ്ചായത്തംഗം കെ.ജി. സത്യന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ടി മനോജ്, ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി, റെജി മുക്കാട്ട്, ലാലച്ചന്‍ വെള്ളക്കട തുടങ്ങിയവര്‍ സംസാരിക്കും. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് ജോസഫ് മാത്യു കാരിമറ്റം, സ്‌കൂളിന് സ്ഥലം നല്‍കിയ ഒ.എസ്. പ്രഭാകരന്‍ നായര്‍, മുന്‍ പി.ടി.എ. ഭാരവാഹികള്‍ എന്നിവരെ ആദരിക്കും. തുടര്‍ന്ന് ഫിഗര്‍ഷോ ആന്‍ഡ് മാജിക്, ഡാന്‍സ്, 'പൊന്തിമുഴക്കം' നാടന്‍ കലാമേള തുടങ്ങിയവ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രഥമാധ്യാപിക സുനിതകുമാരി എ എസ്, പിടിഎ പ്രസിഡന്റ് അനീഷ് രാഘവന്‍, ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍, ലാലച്ചന്‍ വെള്ളക്കട, ബെന്നി തോമസ്, ശ്രീകാന്ത് ഇ എസ്, ജിസ് അബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






