കട്ടപ്പന നഗരസഭ കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തു
കട്ടപ്പന നഗരസഭ കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തു
ഇടുക്കി: കട്ടപ്പന നഗരസഭാ കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തു. ടൗണ്‍ ഹാളില്‍ എല്‍എ ഡെപ്യൂട്ടി കലക്ടര്‍ അതുല്‍ ഗോപിനാഥ് വരണാധികാരിയായി. ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പ് 26ന് നടക്കും. 20 സീറ്റുകള്‍ നേടി തുടര്‍ച്ചയായ മൂന്നാം തവണയും യുഡിഎഫ് അധികാരത്തിലെത്തി. 19 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് രണ്ടാംതവണയും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയെന്ന പ്രത്യേകതയുമുണ്ട്. 13 സീറ്റുകള്‍ നേടി എല്‍ഡിഎഫ് നില മെച്ചപ്പെടുത്തി. കഴിഞ്ഞ തവണത്തേക്കാള്‍ നാല് സീറ്റുകള്‍ അധികമുണ്ട് ഇത്തവണ എല്‍ഡിഎഫിന്. തുടര്‍ച്ചയായ മൂന്നാം തവണയും രണ്ട് സീറ്റുകളാണ് എന്‍ഡിഎയ്ക്ക്. മുതിര്‍ന്ന അംഗം ജോയി വെട്ടിക്കുഴി ആദ്യം സത്യപ്രതിജ്ഞ ചെയ്തു. ചടങ്ങില്‍ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, പ്രവര്‍ത്തകര്‍, കൗണ്‍സില്‍ അംഗങ്ങളുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. നഗരസഭയില്‍ യുഡിഎഫ്-20, എല്‍ഡിഎഫ്-13, എന്‍ഡിഎ-2 എന്നിങ്ങനെയാണ് കക്ഷിനില.
What's Your Reaction?