കട്ടപ്പന സഹകരണ ആശുപത്രി ക്രിസ്മസ് ആഘോഷം നടത്തി
കട്ടപ്പന സഹകരണ ആശുപത്രി ക്രിസ്മസ് ആഘോഷം നടത്തി
ഇടുക്കി: കട്ടപ്പന സഹകരണ ആശുപത്രി ക്രിസ്മസ് ആഘോഷം സ്ഥാപകനും ഡയറക്ടറുമായ സി വി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. കരോള്‍ റാലിയില്‍ ആശുപത്രി ജീവനക്കാര്‍, സിംസിലെ നഴ്സിങ് വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. ഇടശേരി, അശോക ജങ്ഷനുകള്‍, ഗാന്ധി സ്‌ക്വയര്‍, പൊലീസ് സ്റ്റേഷന്‍, സ്റ്റേറ്റ് ബാങ്ക് ജങ്ഷന്‍, ഗുരുമന്ദിരം, സെന്‍ട്രല്‍ ജങ്ഷന്‍ വഴി പുതിയ ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. നഗരസഭ കൗണ്‍സിലര്‍മാരായ വി ആര്‍ സജി, ബീനാ ടോമി, കെ പി സുമോദ് എന്നിവരെ അനുമോദിച്ചു. പ്രസിഡന്റ് കെ യു വിനു അധ്യക്ഷനായി. ഡറയക്ടര്‍ ബോര്‍ഡംഗങ്ങളായ കെ ആര്‍ സോദരന്‍, എം സി ബിജു, ടോമി ജോര്‍ജ്, ജി ജോസ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. ജോസന്‍ വര്‍ഗീസ്, എം ഡി സജി തടത്തില്‍, സെക്രട്ടറി ശ്രുതി വിജയന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സിനിമാറ്റിക് ഡാന്‍സ്, ഫാഷന്‍ ഷോ എന്നിവയും അടൂര്‍ മെലഡി മന്ത്രയുടെ മ്യൂസിക് നൈറ്റും അരങ്ങേറി.
What's Your Reaction?