പെരിയാര്‍ എസ്റ്റേറ്റ് കണ്ടം ഭാഗം റോഡ് തുറന്നു
പെരിയാര്‍ എസ്റ്റേറ്റ് കണ്ടം ഭാഗം റോഡ് തുറന്നു
ഇടുക്കി: വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ പെരിയാര്‍ എസ്റ്റേറ്റ് കണ്ടം ഭാഗം റോഡ് തുറന്നു. അഴുത ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പൈനാടത്ത് ഉദ്ഘാടനംചെയ്തു. പഞ്ചായത്തംഗം പ്രിയങ്ക മഹേഷ് അനുവദിച്ച 5 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്തത്. 105 മീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് മൂന്നര മീറ്റര്‍ വീതിയില്‍ നിര്‍മിച്ചു. പ്രദേശത്ത് നിര്‍മാണങ്ങള്‍ക്ക് ചില തടസങ്ങള്‍ നേരിട്ടിരുന്നു. കലക്ടര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് അനുമതി ലഭിച്ചത്. പട്ടികജാതി വിഭാഗത്തില്‍പെട്ട 70ലേറെ കുടുംബങ്ങളാണ് പ്രദേശത്ത് താമസിക്കുന്നത്. യോഗത്തില്‍ പ്രിയങ്ക മഹേഷ് അധ്യക്ഷയായി. കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് സുബ്രഹ്‌മണി, ഭൈരവന്‍, പ്രവീണ്‍, ശക്തി, മിഥുന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

