പെരിയാറില്‍ 4 പെരുമ്പാമ്പുകള്‍ ചത്തനിലയില്‍: സംഭവം തടിയമ്പാട്ട്

പെരിയാറില്‍ 4 പെരുമ്പാമ്പുകള്‍ ചത്തനിലയില്‍: സംഭവം തടിയമ്പാട്ട്

Feb 25, 2026 - 11:21
 0
പെരിയാറില്‍ 4 പെരുമ്പാമ്പുകള്‍ ചത്തനിലയില്‍: സംഭവം തടിയമ്പാട്ട്
This is the title of the web page

ഇടുക്കി: തടിയമ്പാടിനുസമീപം പെരിയാറില്‍ നാല് പെരുമ്പാമ്പുകളെ ചത്തനിലയില്‍ കണ്ടെത്തി. നഞ്ചുകലക്കിയുള്ള മീന്‍പിടിത്തത്തെ തുടര്‍ന്നാണ് പാമ്പുകള്‍ ചത്തതെന്നാണ് നിഗമനം. മീന്‍പിടിക്കാനായി വിരിച്ച വലയില്‍ രണ്ട് പാമ്പുകള്‍ കുടുങ്ങിയ നിലയിലാണ്. മറ്റ് രണ്ടെണ്ണം ജലോപരിതലത്തില്‍ പൊങ്ങിക്കിടക്കുകയുമാണ്. മത്സ്യങ്ങളും സമീപത്ത് ചത്തുപൊങ്ങിയിട്ടുണ്ട്. ജലനിരപ്പ് കുറഞ്ഞതോടെ പെരിയാറില്‍ നെഞ്ചുകലക്കിയുള്ള മീന്‍പിടിത്തം വര്‍ധിച്ചിട്ടുണ്ട്. വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇടുക്കി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പെരിയാറിലെ വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുമെന്നും പാമ്പുകള്‍ ചാകാനിടയായത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow