പരീക്ഷാ വിജയികളെ കാമാക്ഷി പഞ്ചായത്ത് അനുമോദിച്ചു 

പരീക്ഷാ വിജയികളെ കാമാക്ഷി പഞ്ചായത്ത് അനുമോദിച്ചു 

Jul 3, 2026 - 12:06
 0
പരീക്ഷാ വിജയികളെ കാമാക്ഷി പഞ്ചായത്ത് അനുമോദിച്ചു 
This is the title of the web page

ഇടുക്കി: കാമാക്ഷി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. റോയി കെ പൗലോസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വോളിബോള്‍ മത്സരത്തില്‍ ഏഷ്യന്‍ ലെവല്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമിന്റെ സഹ പരിശീലകന്‍ ബോബി സേവിയറിനെ ചടങ്ങില്‍ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ ബിജു അധ്യക്ഷനായി.  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  എ പി ഉസ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം ഫ്രാന്‍സിസ് അറക്കപറമ്പില്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി മാവേലില്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജോയി കാട്ടുപാലം, മഹേഷ് മാത്യു, വത്സമ്മ ശശികുമാര്‍, തങ്കമണി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാബു കുര്യന്‍, ഹെഡ്മാസ്റ്റര്‍ മധു കെ ജെയിംസ്, പഞ്ചായത്ത് സെക്രട്ടറി സാന്ദ്രാസുനില്‍, മരിയാ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow