വിദേശയാത്രയെന്ന സ്വപ്നം സഫലീകരിച്ച് കര്‍ഷക കൂട്ടായ്മ അംഗങ്ങള്‍
വിദേശയാത്രയെന്ന സ്വപ്നം സഫലീകരിച്ച് കര്‍ഷക കൂട്ടായ്മ അംഗങ്ങള്‍

ഇടുക്കി: വിദേശയാത്രയെന്ന സ്വപ്നം സഫലീകരിച്ച് കാല്‍വരിമൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷക കൂട്ടായ്മയിലെ അംഗങ്ങള്‍. നാല് വര്‍ഷം കൊണ്ട് സ്വരുപിച്ച തുക ഉപയോഗിച്ചാണ് തായ്‌ലന്‍ഡ്‌ലേയ്ക്ക് യാത്ര നടത്തിയത്. കൈരളി എസ്എച്ച്ജി, ഗ്രീന്‍മൗണ്ട് എസ്എച്ച്ജി, മൗണ്ട് സാരഥി എസ്എച്ച്ജി എന്നീ കൂട്ടായ്മയിലെ 25നും 80നും ഇടയില്‍ പ്രായമുള്ള 70 പേരാണ് സംഘത്തിലുണ്ടായിരുന്നത്. പട്ടായ ബീച്ച്, സഫാരി വേള്‍ഡ് തുടങ്ങി നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചാണ് സംഘം മടങ്ങിയത്. സിബി ഫിലിപ്പ്, സോബിച്ചന്‍ മാത്യു, വിനോദ് ടി ഡി, ടോമി മാത്യു, സെബാസ്റ്റ്യന്‍ തോമസ്, ബെന്നി മാത്യു, നോബി മാത്യു തുടങ്ങിയവരാണ് യാത്രക്ക് നേതൃത്വം നല്‍കിയത്.
What's Your Reaction?






