വണ്ടിപ്പെരിയാറില്‍ അയ്യപ്പഭക്തരുടെ വാഹനവും ടവേരയും തമ്മില്‍ കൂട്ടിയിടിച്ച് അപകടം: 6 പേര്‍ക്ക് പരിക്ക്
വണ്ടിപ്പെരിയാറില്‍ അയ്യപ്പഭക്തരുടെ വാഹനവും ടവേരയും തമ്മില്‍ കൂട്ടിയിടിച്ച് അപകടം: 6 പേര്‍ക്ക് പരിക്ക്

ഇടുക്കി: വണ്ടിപ്പെരിയാര്‍ 62-ാം മൈല്‍ പള്ളിപ്പടിക്ക് സമീപം അയ്യപ്പഭക്തരുടെ വാഹനവും ടവേരയും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ 6 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകിട്ട് 4ന് ചെന്നൈയില്‍ നിന്നും ശബരിമലയിലേയ്ക്ക് പോവുകയായിരുന്ന അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന വാഹനവും മൂങ്കലാര്‍ സ്വദേശികളുടെ ടവേരയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇരുവാഹനങ്ങളും പൂര്‍ണമായി തകര്‍ന്നു. ചെന്നൈ സ്വദേശികളായ വെങ്കട്‌രാമന്‍, ജയരാമന്‍, സാരഥി, ജഗന്‍ എന്നിവര്‍ക്കും മൂങ്കലാര്‍ സ്വദേശികളായ തരത്തില്‍വീട്ടില്‍ പ്രതിന്‍, നീലാംബരന്‍ എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വെങ്കട്ടരാമനെ തേനി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. വണ്ടിപ്പെരിയാര്‍ പൊലീസ് സ്ഥലത്തെത്തി.
What's Your Reaction?






