പീരുമേട് കല്ലാര്‍ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷം
പീരുമേട് കല്ലാര്‍ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷം
ഇടുക്കി: പീരുമേട് കല്ലാര്‍ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ അഞ്ച് ദിവസങ്ങളായി മേഖലയില്‍ തുടരുന്ന കാട്ടാനക്കൂട്ടം വനത്തിലേക്ക് തിരിച്ചുപോകാന്‍ തയാറാകാതെ ജനവാസ മേഖലയില്‍ തമ്പടിച്ചിരിക്കുകയാണ്. ഇത് പ്രദേശവാസികളില്‍ പരിഭ്രാന്തി പടര്‍ത്തുന്നുണ്ട്. ജനവാസ മേഖലയിലെത്തിയ കാട്ടാനകള്‍ രാത്രിയും പകലും ഇല്ലാതെ പ്രദേശത്തുകൂടി സൈ്വര്യ വിഹാരം നടത്തുന്നത് പ്രദേശത്തെ ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയാകുന്ന സാഹചര്യവുമുണ്ട്. കാട്ടാനകള്‍ വ്യാപകമായി കൃഷിസ്ഥലങ്ങള്‍ നശിപ്പിക്കുന്നു. 50ലേറെ കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്താണ് ഇപ്പോള്‍ കാട്ടാക്കൂട്ടം നിലയുറപ്പിച്ചിരിക്കുന്നത്. വനംവകുപ്പില്‍ വിവരം അറിയിച്ചെങ്കിലും ഇവര്‍ സ്ഥലത്ത് സന്ദര്‍ശനം നടത്തുന്നതല്ലാതെ കാട്ടാനകളെ തുരത്താനാവശ്യമായ ഒരുനടപടിയും സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
What's Your Reaction?