മലയോര ഹൈവേയില്‍ അമിത വേഗതയിലെത്തിയ കാര്‍ നിര്‍ത്തിയിട്ടിരുന്ന 3 വാഹനങ്ങളില്‍ ഇടിച്ചു
മലയോര ഹൈവേയില്‍ അമിത വേഗതയിലെത്തിയ കാര്‍ നിര്‍ത്തിയിട്ടിരുന്ന 3 വാഹനങ്ങളില്‍ ഇടിച്ചു
ഇടുക്കി: മലയോര ഹൈവേയില്‍ എക്‌സല്‍പടിയില്‍ അമിത വേഗതയിലെത്തിയ കാര്‍ നിര്‍ത്തിയിട്ടിരുന്ന 3 വാഹനങ്ങളില്‍ ഇടിച്ചു. ആര്‍ക്കും പരിക്കില്ല. ഞായറാഴ്ച ഉച്ചയ്ക്ക് 1.30ഓടെ എറണാകുളത്തുനിന്ന് കട്ടപ്പനയ്ക്ക് വന്ന കാറാണ് അപകടമുണ്ടാക്കിയത്. പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളിലാണ് ഇടിച്ചത്. അമിത വേഗതയിലെത്തിയ കാര്‍ ആദ്യം ബുള്ളറ്റില്‍ ഇടിച്ചു. തുടര്‍ന്ന് മറ്റൊരു കാറ് ഇടിച്ച് തെറിപ്പിച്ച ശേഷം ഓട്ടോറിക്ഷയിലിടിച്ചാണ് നിന്നത്. നിര്‍ത്തിയിട്ടിരുന്ന കാറ് കൊക്കയില്‍ വീഴുകയും ചെയ്തു. കാറില്‍ ഒരു യുവതിയും 3 യുവാക്കളും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടകാരണം. നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ ആരും ഇല്ലാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. കട്ടപ്പന പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.
What's Your Reaction?