നെറ്റിത്തൊഴു ഗ്രാമവേദി ഓണാഘോഷം 31ന്
നെറ്റിത്തൊഴു ഗ്രാമവേദി ഓണാഘോഷം 31ന്

ഇടുക്കി: നെറ്റിത്തൊഴു ഗ്രാമവേദി ഓണാഘോഷം 31ന് നടക്കും. ഉണര്‍വ് 2025 സിനിമ സീരിയല്‍ താരം ടോണി കൊച്ചിന്‍ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന സാംസ്‌കാരിക ഘോഷയാത്ര വണ്ടന്മേട് എസ്എച്ച്ഒ ഷൈന്‍ കുമാര്‍ കെ ഫ്‌ളാഗ് ഓഫ് ചെയ്യും. 26ന് പകിടകളി, 30ന് രാവിലെ 10 മുതല്‍ അത്തപ്പൂക്കള മത്സരം, കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാകായിക മത്സരം, വടംവലി, എന്നിവ നടക്കും. 31ന് നടക്കുന്ന ഘോഷയാത്രയില്‍ താളമേളങ്ങള്‍, വിവിധ കലാരൂപങ്ങള്‍, കുമ്മാട്ടി ഫോക്സ് ബാന്റ് എന്നിവയും അണിനിരക്കും. പൊതുസമ്മേളനത്തില്‍ രക്ഷാധികാരി ബിജു അക്കാട്ടുമുണ്ടയില്‍ അധ്യക്ഷനാകും. വണ്ടന്‍മേട് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മാനങ്കേരില്‍ മുഖ്യപ്രഭാഷണം നടത്തും. പുറ്റടി നെഹ്രു സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ. എന്‍. ശശി ഓണസന്ദേശം നല്‍കും. തുടര്‍ന്ന് വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യു. തുടര്‍ന്ന് കുമ്മാട്ടി ഫോക് ബാന്‍ഡ് ഇടുക്കി അവതരിപ്പിക്കുന്ന ഫോക് മെഗാ ഷോയും നടത്തും.വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ ബിജു ആക്കാട്ടുമുണ്ട, ഐ മാത്യു കല്ലൂപ്പറമ്പില്‍, അച്യുതന്‍ നായര്‍ പുളിഞ്ചുവയലില്‍, സനീഷ് പി എസ്, സിസിലി സജി, സോബിച്ചന്‍ മര്‍ക്കൊസ്, സിബി ജോസഫ്, ജിന്‍സ് തോമസ്, വര്‍ഗീസ് കെ കെ, ജോസഫ് പി സി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






