കഞ്ഞിക്കുഴിയില്‍ കൃഷി ഭൂമി തട്ടിയെടുക്കാനുള്ള വനംവകുപ്പിന്റെ നീക്കത്തിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു 

കഞ്ഞിക്കുഴിയില്‍ കൃഷി ഭൂമി തട്ടിയെടുക്കാനുള്ള വനംവകുപ്പിന്റെ നീക്കത്തിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു 

Jul 3, 2026 - 12:51
 0
കഞ്ഞിക്കുഴിയില്‍ കൃഷി ഭൂമി തട്ടിയെടുക്കാനുള്ള വനംവകുപ്പിന്റെ നീക്കത്തിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു 
This is the title of the web page

ഇടുക്കി: കഞ്ഞിക്കുഴിയിലെ കര്‍ഷകരുടെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന വനംവകുപ്പിന്റെ ഗൂഡനീക്കത്തിനെതിരെ സാഫ് സംഘടനയുടെ പിന്തുണയോടെ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു.
സിപിഐഎം ജില്ലാസെക്രട്ടറി സി വി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഇടുക്കി പദ്ധതിക്കായി ഇരട്ടയാര്‍, അയ്യപ്പന്‍കോവില്‍നിന്ന്  കുടിയിറക്കിയ 55 കുടുംബങ്ങളാണ് ചുരുളിപതാലിലുള്ളത്. ഇവരുടെ കൃഷി ഭൂമിയാണ് വന്യമൃഗ സംരക്ഷണ എന്ന പേരില്‍ വനം വകുപ്പ് കൈയേറിയത്. ഈ ഭൂമിയിലാണ് വനംവകുപ്പ് അധികൃതര്‍ അതിക്രമം കാണിക്കുന്നത്. മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ലിസി ജോസ് കണ്‍വിനറായും  സാഫ് ജില്ലാ പ്രസിഡന്റ് സിബി ആര്‍ക്കാട്ട് ചെയര്‍മാനായും 21 അംഗ കമ്മിറ്റി രൂപികരിച്ചു. ജൂലൈ 13ന് നഗരംപാറ ഫോറസ്റ്റ് റേയിഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്താനും വനംവകുപ്പ് കൈയേറിയ കൃഷി ഭൂമിപിടിച്ച് എടുക്കുമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.കര്‍ഷക സംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. ടിജോ പി ജോയി, അബ്ദുള്‍ അസിസ്, സി വി വിജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow