മൂന്നാറില്‍ വീണ്ടും കടുവയിറങ്ങി: റേഡിയോ കോളര്‍ സിഗ്നല്‍ തങ്കമലയില്‍
മൂന്നാറില്‍ വീണ്ടും കടുവയിറങ്ങി: റേഡിയോ കോളര്‍ സിഗ്നല്‍ തങ്കമലയില്‍
ഇടുക്കി: പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ ഉള്‍വനത്തിലേക്ക് തുറന്നുവിട്ട കടുവ വീണ്ടും ജനവാസ മേഖലയ്ക്ക് സമീപമെത്തി. മാട്ടുപ്പെട്ടി, തങ്കമല ഡിവിഷനുകള്‍ക്കിടയിലുള്ള വനഭാഗത്താണ് നിലവില്‍ കടുവയുള്ളത്. വനംവകുപ്പിന്റെ ആര്‍ആര്‍ടി സംഘം പ്രദേശത്ത് തീവ്ര നിരീക്ഷണം തുടരുകയാണ്. ഈ മാസം 2നാണ് ജനവാസ മേഖലയില്‍ ഭീതി പടര്‍ത്തിയ കടുവയെ പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ചശേഷം പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ ഉള്‍വനത്തില്‍ തുറന്നുവിട്ടത്. പത്തംഗ സംഘം കഴിഞ്ഞ മൂന്നാഴ്ചയായി കടുവയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു. എന്നാല്‍ ശനിയാഴ്ച രാത്രി 11ഓടെ തങ്കമല ജനവാസ മേഖലയില്‍ സ്ഥാപിച്ചിട്ടുള്ള സുരക്ഷാവേലി കടുവ മറികടന്നതായി റേഡിയോ കോളറില്‍നിന്നും സിഗ്‌നല്‍ ലഭിച്ചു. നിലവില്‍ മാട്ടുപ്പെട്ടി ആറാം നമ്പര്‍ ഡിവിഷനിലെ കാടിനുള്ളിലാണ് കടുവയുള്ളത്. നിരീക്ഷണം നടത്തുന്ന ഉദ്യോഗസ്ഥരുടെ 50 മീറ്റര്‍ ചുറ്റളവില്‍തന്നെ കടുവയുണ്ടെന്നാണ് വിവരം. മനുവിന്റെ നേതൃത്വത്തിലുള്ള ആര്‍ആര്‍ടി സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. രാത്രിയോടെ കടുവ സ്വാഭാവികമായി കാട്ടിലേക്ക് മടങ്ങുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.
What's Your Reaction?