വാഴവര-ഇരട്ടയാര്‍ റോഡ് നിര്‍മാണം പാതിവഴിയില്‍: വാഴ നട്ട് പ്രതിഷേധിച്ച് ബിജെപി
വാഴവര-ഇരട്ടയാര്‍ റോഡ് നിര്‍മാണം പാതിവഴിയില്‍: വാഴ നട്ട് പ്രതിഷേധിച്ച് ബിജെപി
ഇടുക്കി: ആധുനിക നിലവാരത്തില്‍ നിര്‍മാണം ആരംഭിച്ച വാഴവര-ഇരട്ടയാര്‍ റോഡിന്റെ പണികള്‍ പാതിവഴിയില്‍ നിലച്ചതില്‍ വാഴ നട്ട് പ്രതിഷേധിച്ച് ബിജെപി വാഴവര ബൂത്ത് കമ്മിറ്റി. റോഡ് നവീകരണത്തിന്റെ ഭാഗമായി കലുങ്കുകളുടെയും സംരക്ഷണ ഭിത്തികളുടെയും നിര്‍മാണം മാസങ്ങള്‍ക്കുമുമ്പ് തുടങ്ങിയിരുന്നു. ഇതിനായി റോഡിന്റെ വിവിധ ഭാഗങ്ങള്‍ കുത്തിപ്പൊളിക്കുകയും മണ്ണ് മാറ്റുകയും ചെയ്തു. എന്നാല്‍ കലുങ്കുകളുടെ നിര്‍മാണം ഭാഗികമായി പൂര്‍ത്തിയാക്കി കരാറുകാരന്‍ പണി നിര്‍ത്തിവെച്ചിരിക്കുകയാണ്. റോഡരികില്‍ വിരിച്ചിരിക്കുന്ന മെറ്റലുകള്‍ ഇളകി റോഡിലേക്ക് നിരന്നുകിടക്കുന്നത് ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് വലിയ ഭീഷണിയുയര്‍ത്തുന്നു. ഇവിടെ ഇതിനോടകംതന്നെ നിരവധി അപകടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. റോഡിലെ കുഴികളും മെറ്റല്‍ ഇളകിക്കിടക്കുന്നതും കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഒരുപോലെ അപകടക്കെണിയായി മാറിയിരിക്കുകയാണ്. അടിയന്തരമായി പൊതുമരാമത്ത് വകുപ്പ് ഇടപെട്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കണമെന്നും അല്ലാത്തപക്ഷം പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുമെന്നും ബിജെപി ബൂത്ത് കമ്മിറ്റി അറിയിച്ചു.
What's Your Reaction?