അപ്രഖ്യാപിത പവര്‍കട്ട്: കട്ടപ്പനയില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധം ഇന്ന്
അപ്രഖ്യാപിത പവര്‍കട്ട്: കട്ടപ്പനയില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധം ഇന്ന്
ഇടുക്കി: സംസ്ഥാനത്ത് അപ്രഖ്യാപിത പവര്‍കട്ട് ഏര്‍പ്പെടുത്തി ജനങ്ങളെ ദുരിതത്തിലാക്കുന്ന കെഎസ്ഇബി നടപടിക്കെതിരെ പ്രതിഷേധം. കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച വൈകുന്നേരം 4ന് കട്ടപ്പന കെഎസ്ഇബി സെക്ഷന്‍ ഓഫീസിന് മുമ്പില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കും. സമരം എഐസിസി അംഗം അഡ്വ. ഇ എം അഗസ്തി ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍ അധ്യക്ഷനാകും.
What's Your Reaction?