പാറത്തോട് സ്‌കൂളില്‍ ജീറ്റ് കുനെ ദോ, വുഷു മത്സര വിജയികളെ അനുമോദിച്ചു
പാറത്തോട് സ്‌കൂളില്‍ ജീറ്റ് കുനെ ദോ, വുഷു മത്സര വിജയികളെ അനുമോദിച്ചു

ഇടുക്കി: ജീറ്റ് കുനെ ദോ, വുഷു എന്നീ മാര്‍ഷ്യല്‍ സ്‌പോര്‍ട്‌സിന്റെ ജില്ലാ സ്‌കൂള്‍തല ഉദ്ഘാടനവും ദേശീയ, അന്തര്‍ദേശീയ, സംസ്ഥാനതല വിജയികളുടെ അനുമോദന യോഗവും കൊന്നത്തടി പഞ്ചായത്ത് പ്രസിഡന്റ് രമ്യ റെനീഷ് ഉദ്ഘാടനം ചെയ്തു. പാറത്തോട് സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍ നടന്ന പരിപാടിയില്‍ മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ അധ്യക്ഷനായി. ഹെഡ്മാസ്റ്റര്‍ ബിനോയി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. മത്സര വിജയികളെ ഉപഹാരം നല്‍കി അനുമോദിച്ചു. പിടിഎ പ്രസിഡന്റ് ഷാജി കൊച്ചുപുര, എല്‍പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജിലു മാത്യു, ജീറ്റ് കുനെ ദോ ഭാരവാഹികളായ എബിന്‍ പി ഡേവിഡ്, ലിനീഷ് അഗസ്റ്റിന്‍, ഫിലിപ്പ് വി.ജെ തുടങ്ങിയവര്‍ സംസാരിച്ചു. ജിറ്റ് കുനേ - ദോ അസോസിയേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറിയും ഇന്റര്‍നാഷണല്‍ ജഡ്ജുമായ ബ്രൂസിലി രാജ്, വുഷു അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയും നാഷണല്‍ റഫറിയുമായ അബിജിത്ത് ശിവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






