വൈദ്യുതി വകുപ്പ് കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കാന്‍ ജില്ലാ ഭരണകൂടം തയാറാകുന്നില്ല: ക്വാര്‍ട്ടേഴ്‌സുകള്‍ കാടുകയറി നശിക്കുന്നു 

വൈദ്യുതി വകുപ്പ് കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കാന്‍ ജില്ലാ ഭരണകൂടം തയാറാകുന്നില്ല: ക്വാര്‍ട്ടേഴ്‌സുകള്‍ കാടുകയറി നശിക്കുന്നു 

Sep 2, 2026 - 17:55
 0
വൈദ്യുതി വകുപ്പ് കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കാന്‍ ജില്ലാ ഭരണകൂടം തയാറാകുന്നില്ല: ക്വാര്‍ട്ടേഴ്‌സുകള്‍ കാടുകയറി നശിക്കുന്നു 
This is the title of the web page

ഇടുക്കി: ജില്ലാ ആസ്ഥാനത്ത് വൈദ്യുതി വകുപ്പ് അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കാന്‍ ജില്ലാ ഭരണകൂടം തയാറാകുന്നില്ലന്ന് ആരോപണം. ഇടുക്കി പദ്ധതിയുടെ ആവശ്യത്തിനായി നിര്‍മിച്ച ക്വാര്‍ട്ടേഴ്‌സുകള്‍ വൈദ്യുതി ബോര്‍ഡ് ഉപേക്ഷിച്ചതോടെ പ്രദേശം കാടുകയറി കിടക്കുകയാണ്. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ആവശ്യമായ കെട്ടിടങ്ങള്‍ ഇല്ലാത്ത സാഹചര്യത്തിലാണ് വൈദ്യുതി വകുപ്പിന്റെ നടപടി. ആറ് പതിറ്റാണ്ട് മുമ്പ് ഇടുക്കി പദ്ധതിയുടെ നിര്‍മാണ സമയത്ത് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്കും ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി ജീവനക്കാര്‍ക്കുമായാണ് ഇവിടെ ക്വാര്‍ട്ടേഴുകള്‍ നിര്‍മിച്ചത്. വാഴത്തോപ്പില്‍ 108 ഏക്കര്‍ സ്ഥലമാണ് വൈദ്യുതി വകുപ്പ്  പാട്ടത്തിനെടുത്ത് ഉപയോഗിച്ചുവന്നിരുന്നത്. എന്നാല്‍ പദ്ധതി പൂര്‍ത്തിയായശേഷം നിരവധി ക്വാര്‍ട്ടേഴ്‌സുകളില്‍നിന്ന് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഒഴിഞ്ഞുപോയി. എന്നാല്‍ കെട്ടിടം പിന്നീട് മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയോ തിരികെ ജില്ലാ ഭരണകൂടത്തിന് വിട്ടുനല്‍കുകയോ ചെയ്തിട്ടില്ല. ഇചില്‍ പല കെട്ടിടങ്ങളും ചെറിയ അറ്റകുറ്റപ്പണികള്‍ നടത്തിയാല്‍ ഉപയോഗിക്കാനാകും. അടച്ചിട്ട കെട്ടിടത്തിന്റെ ഷീറ്റും മറ്റ് ഉപകരണങ്ങളുമെല്ലാം സാമൂഹ്യവിരുദ്ധര്‍ കടത്തിക്കൊണ്ടുപോയി.  ഇടക്കാലത്ത് ജില്ലാ പഞ്ചായത്ത് ഇതെല്ലാം ഏറ്റെടുക്കുന്നതിനായി നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും വൈദ്യുതി വകുപ്പിന്റെ കടും പിടുത്തം മൂലം വിട്ടുകിട്ടിയില്ല. അടിയന്തരമായി ഭൂമി ഏറ്റെടുത്ത് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാന്‍ അധികൃതരുടെ ഇടപെടല്‍ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow