അടിമാലിയിൽ 5.5 കിലോഗ്രാം കഞ്ചാവുമായി യുവതി പിടിയിൽ

അടിമാലിയിൽ 5.5 കിലോഗ്രാം കഞ്ചാവുമായി യുവതി പിടിയിൽ

Sep 3, 2026 - 09:39
 0
അടിമാലിയിൽ 5.5 കിലോഗ്രാം കഞ്ചാവുമായി യുവതി പിടിയിൽ
This is the title of the web page

ഇടുക്കി : 'ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി അടിമാലിയിൽ നടത്തിയ മിന്നൽ റെയ്ഡിൽ വൻ കഞ്ചാവ് ശേഖരം പിടികൂടി. വാടകവീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 5.543 കിലോഗ്രാം കഞ്ചാവുമായി കോതമംഗലം സ്വദേശിനിയായ യുവതിയെ എക്സൈസ് അറസ്റ്റ് ചെയ്തു. കോതമംഗലം കുട്ടമ്പുഴ വടാട്ടുപാറ സ്വദേശിനി ഡയാന ബിജു (39) ആണ് പിടിയിലായത്. അടിമാലി ഐക്കരക്കുന്ന് സ്വദേശി ശരവണന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് യുവതി താമസിച്ചിരുന്നത്.   ആന്ധ്രാപ്രദേശിൽനിന്ന് ട്രെയിൻ മാർഗമാണ് ഇവർ കഞ്ചാവ് കേരളത്തിലേക്ക് എത്തിച്ചിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇടുക്കി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വിതരണം ചെയ്യുന്നതിനാണ് ഇത് എത്തിച്ചത്. കഞ്ചാവ് കടത്തിന് സാമ്പത്തിക സഹായം നൽകിയ വ്യക്തിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും അന്വേഷണസംഘം അറിയിച്ചു.

Slide 1
Slide 2

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ അസീസ് കെ. എസ്., ബിനോയി കെ. ജെ., പ്രിവന്റീവ് ഓഫീസർമാരായ ജലീൽ പി. എം, സിജുമോൻ കെ. എൻ., സിവിൽ എക്സൈസ് ഓഫീസർ മുകേഷ് ആർ., വനിതാ സിവിൽ എക്സൈസ് ഓഫീസർ ഗ്രീഷ്മ ഉണ്ണികൃഷ്ണൻ, ഡ്രൈവർ അനീഷ് മോൻ ടി. എസ്. എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിൽ പങ്കെടുത്തത്.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow