കെ.എസ്.യു പ്രവർത്തകനെ മർദിച്ചതിൽ പ്രതിക്ഷേധിച്ച് പഠിപ്പ് മുടക്കി സമരം
കെ.എസ്.യു പ്രവർത്തകനെ മർദിച്ചതിൽ പ്രതിക്ഷേധിച്ച് പഠിപ്പ് മുടക്കി സമരം

കട്ടപ്പന ഗവ. ഐ.ടി.ഐ യിൽ എസ്. എഫ്. ഐ പ്രവർത്തകർ കെ.എസ്.യു പ്രവർത്തകനെ മർദിച്ചതിൽ പ്രതിക്ഷേധിച്ച് പഠിപ്പ് മുടക്കി സമരം നടന്നു. കോളജിൽ നിന്നും ടൗൺ ചുറ്റി പ്രകടനവും നടന്നു.
കെ.എസ്.യു പ്രവർത്തകൻ ജോൺസൺ ജോയിക്കാണ് മർദനമേറ്റത്. ക്ലാസ് കഴിഞ്ഞിറങ്ങിയ ജോൺസൺ ജോയിയെ അകാരണമായി ഒരു കൂട്ടം SFI പ്രവർത്തകർ അകാരണമായി മർദിച്ചുവെന്നാണ് പരാതി. പരിക്കേറ്റ ജോൺസൺ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ് ഇദ്ദേഹത്തെ സന്ദർശിച്ചു.
ഗവ. ഐ റ്റി ഐ കെ. എസ്. യു യൂണിറ്റ് പ്രസി.ലിജിൻ ജോസഫ്, സെക്രട്ടറി ബിബിൻ ബിജു, ആകാശ് ബിനോയി തുടങ്ങിയവർ പ്രതിക്ഷേധ പരിപാടികൾക്ക് നേതൃത്വം നൽകി.
What's Your Reaction?






