പീരുമേട് താലൂക്കിലെ പ്രതിസന്ധി നേരിടുന്ന തോട്ടങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ തീരുമാനം
പീരുമേട് താലൂക്കിലെ പ്രതിസന്ധി നേരിടുന്ന തോട്ടങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ തീരുമാനം
ഇടുക്കി: പീരുമേട് താലൂക്കിലെ പോബ്‌സ് കമ്പനിവക ഏഴ് എസ്റ്റേറ്റുകളില്‍ പ്രതിസന്ധി നേരിടുന്ന തോട്ടങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ തീരുമാനം. തൊഴില്‍ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയില്‍ അഡ്വ. സിറിയക് തോമസും എസ്‌റ്റേറ്റ് മാനേജ്‌മെന്റ് പ്രതിനിധികളും തൊഴിലാളി യൂണിയന്‍ പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ 14 മാസമായി പോബ്‌സ് എസ്റ്റേറ്റുകളിലെ തൊഴിലാളികള്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിരവധി സമരങ്ങള്‍ നടന്നിരുന്നെങ്കിലും ഫലം കാണ്ടില്ല. മന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ തൊഴില്‍പ്രതിസന്ധി നേരിടുന്ന തോട്ടങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കുവാന്‍ മാനേജ്‌മെന്റ് സമ്മതിച്ചു. ഇതിനായി തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നത് തീരുമാനിക്കാന്‍ കോട്ടയത്തെ ലേബര്‍ കമ്മീഷണര്‍ ഓഫീസില്‍ 17ന് യോഗം ചേര്‍ന്ന് ധാരണ കരാര്‍ ഉണ്ടാക്കും. അഡ്വ. സിറിയക് തോമസ് എംഎല്‍എ, പോബ്‌സ് എംഡി തോമസ് ജേക്കബ്, ലീഗല്‍ മാനേജര്‍ ശിവപ്രസാദ്, കെപിഡബ്ല്യു യൂണിയന്‍ ജനറല്‍ സെക്രട്ടറി ഷാജി പൈനാടത്ത്, സിഐടിയു ജില്ലാ പ്രസിഡന്റ് ആര്‍ തിലകന്‍, ഐഎന്‍ടിയുസി സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം പി കെ രാജന്‍, എച്ച്ഇഎല്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി അഡ്വ. സോബിന്‍ സോമന്‍, ബിഎംഎസ് ഭാരവാഹി പി ഭുവനചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?