ചക്കുപള്ളം വലിയപാറയില്‍ ഏലച്ചെടികളുടെ ശരം മുറിച്ചുമാറ്റിയ നിലയില്‍
ചക്കുപള്ളം വലിയപാറയില്‍ ഏലച്ചെടികളുടെ ശരം മുറിച്ചുമാറ്റിയ നിലയില്‍
ഇടുക്കി: ചക്കുപള്ളം വലിയപാറ പാണ്ടിക്കുഴിയില്‍ പുരയിടത്തില്‍ ഏലത്തിന്റെ ശരം മുറിച്ചിട്ടനിലയില്‍ കണ്ടെത്തി. പാണ്ടിക്കുഴി പന്തമാക്കല്‍ തോമസ് ജോസഫിന്റെ പറമ്പിലാണ് എട്ടോളം ചെടികളുടെ ചുവട്ടില്‍ ശരം ചെത്തിമാറ്റിയ നിലയില്‍ കാണപ്പെട്ടത്. മുറിച്ചുമാറ്റിയ ശരവും ഏലക്കയും കൂട്ടിയിട്ട നിലയിലാണ്. ഏലത്തിന് വില വര്‍ധിച്ചതോടെയാണ് മേഖലയില്‍ വ്യാപകമായ രീതിയില്‍ ശരം ചെത്തിക്കൊണ്ടുപോകുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. സമാനമായ സംഭവങ്ങള്‍ ചക്കുപള്ളത്തും അണക്കരയിലും കടശിക്കടവിലും സമീപകാലത്ത് ഉണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് നാട്ടുകാര്‍ അറിയണമെന്നും ജാഗ്രത പാലിക്കണമെന്നും പഞ്ചായത്തംഗം ബിനു ജോര്‍ജ് വട്ടോത്ത് പറഞ്ഞു. സംഭവത്തില്‍ സ്ഥലമുടമ കുമളി പൊലീസില്‍ പരാതി നല്‍കി.
What's Your Reaction?