ഇടുക്കി രൂപതാ മരിയന്‍ തീര്‍ഥാടനം 5ന്: രാജാക്കാട്ടും രാജകുമാരിയിലും ഒരുക്കങ്ങളായി

ഇടുക്കി രൂപതാ മരിയന്‍ തീര്‍ഥാടനം 5ന്: രാജാക്കാട്ടും രാജകുമാരിയിലും ഒരുക്കങ്ങളായി

Sep 3, 2026 - 13:25
 0
ഇടുക്കി രൂപതാ മരിയന്‍ തീര്‍ഥാടനം 5ന്: രാജാക്കാട്ടും രാജകുമാരിയിലും ഒരുക്കങ്ങളായി
This is the title of the web page

ഇടുക്കി: ആറാമത് ഇടുക്കി രൂപതാ മരിയന്‍ തീര്‍ഥാടനം 5ന് നടക്കും. രൂപതയുടെ വിവിധ ഇടവകകളില്‍നിന്നായി ആയിരക്കണക്കിന് തീര്‍ഥാടകര്‍ രാജാക്കാട് ക്രിസ്തുരാജാ ഫൊറോനാ പള്ളിയില്‍നിന്ന് കാല്‍നടയായി രാജകുമാരി ദൈവമാതാ തീര്‍ഥാടന പള്ളിയിലേക്ക് എത്തിച്ചേരും. രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നേതൃത്വം നല്‍കും. രാവിലെ 9.30ന് രാജാക്കാട് ക്രിസ്തുരാജാ ഫൊറോന പള്ളിയില്‍ പ്രത്യേക പ്രാര്‍ഥനകള്‍ക്കുശേഷം തീര്‍ഥാടനം ആരംഭിച്ച് ഉച്ചയ്ക്ക് ഒന്നോടെ രാജകുമാരി പള്ളിയില്‍ എത്തിച്ചേരും. തുടര്‍ന്ന് സിബിസിഐയുടെ മുന്‍ പ്രസിഡന്റും തൃശൂര്‍ അതിരൂപതാധ്യക്ഷനുമായ ആര്‍ച്ച് ബിഷപ്പ് മാര്‍ ആഡ്രൂസ് താഴത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ കുര്‍ബാന നടക്കും. രൂപതയിലെ മുഴുവന്‍ വൈദികരും സഹകാര്‍മികരാകും. മുഴുവന്‍ തീര്‍ഥാടകര്‍ക്കും നേര്‍ച്ചക്കഞ്ഞി ക്രമീകരിച്ചിട്ടുണ്ട്. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും പതിനായിരത്തിലേറെ പേര്‍ പങ്കെടുക്കുമെന്നും മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു.

Slide 1
Slide 2

പാര്‍ക്കിങ് ക്രമീകരണം
1.    കല്ലാര്‍കുട്ടി, പന്നിയാര്‍കുട്ടി ഭാഗങ്ങളില്‍നിന്നുള്ള ചെറിയ വാഹനങ്ങള്‍ രാജാക്കാട് പെട്രോള്‍ പമ്പിനുതൊട്ടുമുമ്പ് ഇടത്തേക്ക് തിരിഞ്ഞ് പഞ്ചായത്ത് റോഡ് വഴി ഗവ. സ്‌കൂള്‍ ഗ്രൗണ്ടില്‍ തീര്‍ഥാടകരെ ഇറക്കി അവിടെ പാര്‍ക്ക് ചെയ്യണം.
2.    മുല്ലക്കാനം ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ രാജാക്കാട് എന്‍എസ്എസ് ബില്‍ഡിങ്ങിനുമുമ്പില്‍ തീര്‍ഥാടകരെ ഇറക്കി വലത്തേയ്ക്ക് തിരിഞ്ഞ് ക്ഷേത്രം റോഡിലൂടെ പ്രവേശിച്ച് സ്‌കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക്             ചെയ്യണം.
3.    തിങ്കള്‍ക്കാട്, സ്ലീവാമല, കുത്തുങ്കല്‍, പഴയവിടുതി ഭാഗങ്ങളില്‍നിന്നുള്ള വാഹനങ്ങള്‍ ബസ് സ്റ്റാന്‍ഡില്‍ തീര്‍ഥാടകരെ ഇറക്കി അവിടെ പാര്‍ക്ക് ചെയ്യണം.
4. വലിയ വാഹനങ്ങള്‍ തീര്‍ഥാടകരെ രാജാക്കാട് സെന്‍ട്രല്‍ ജങ്ഷനില്‍ ഇറക്കിയശേഷം രാജാക്കാട് ക്രിസ്തുജ്യോതി സ്‌കൂള്‍ ഗ്രൗണ്ടിലോ രാജകുമാരിയിലെ പാര്‍ക്കിങ് ഗ്രൗണ്ടുകളിലോ പാര്‍ക്ക് ചെയ്യണം.
5.    രാവിലെ 9 മുതല്‍ തീര്‍ഥാടനം സമാപിക്കുംവരെ പൂപ്പാറ ഭാഗത്തുനിന്ന് രാജാക്കാട് ഭാഗത്തേക്ക് പോകുന്ന ഭാരവാഹനങ്ങള്‍ കുരുവിളാസിറ്റിയില്‍നിന്ന് കടുക്കാസിറ്റി, ഖജനാപ്പാറ, കുംഭപ്പാറ, പുന്നസിറ്റി, വലിയകണ്ടം റൂട്ടിലൂടെ രാജാക്കാട്ടേക്ക് പോകണം.
6.    തീര്‍ഥാടനം ആരംഭിച്ചശേഷം രാജകുമാരി ഭാഗത്തേയ്ക്ക് പോകേണ്ട എല്ലാ വാഹനങ്ങളും അടിവാരം, വാക്കാസിറ്റി, മാങ്ങാത്തൊട്ടി, ആവണക്കുംചാല്‍ വഴിയും ശാന്തന്‍പാറ ഭാഗത്തേയ്ക്കുള്ള വാഹനങ്ങള്‍ ആവണക്കുംചാലില്‍നിന്ന് വലത്തേയ്ക്ക് തിരിഞ്ഞ് സേനാപതി വഴിയും പോകണം.
7.    പൂപ്പാറയില്‍നിന്ന് രാജാക്കാട്ടേയ്ക്കുള്ള ചെറിയ വാഹനങ്ങള്‍ ഇടതുവശംചേര്‍ന്ന് ഒറ്റവരിയായി പോകണം.
8.    ചെമ്മണ്ണാര്‍, കാന്തിപ്പാറ ഭാഗത്തുനിന്ന് രാജകുമാരിയിലേക്ക് വരുന്ന വാഹനങ്ങള്‍ ഉച്ചയ്ക്ക് 12 മുതല്‍ ഹരിത ജങ്ഷനില്‍നിന്ന് തിരിഞ്ഞ് പന്നിയാര്‍ ജങ്ഷന്‍ വഴി പോകണം.
9.    ബൈസണ്‍വാലി, ഖജനാപ്പാറ, രാജകുമാരി നോര്‍ത്ത് ഭാഗങ്ങളില്‍നിന്നുള്ള വാഹനങ്ങള്‍ 12 മുതല്‍ തീര്‍ഥാടനം കഴിയുംവരെ കുരുവിളാസിറ്റി വഴി പോകണം.
10.    തീര്‍ഥാടനം ആരംഭിച്ചശേഷമെത്തുന്ന വാഹനങ്ങള്‍ തീര്‍ഥാടക റാലിയുടെ പിന്നിലായി മാത്രം രാജകുമാരിയിലേക്ക് എത്തണം.
11.    തീര്‍ഥാടനത്തിന് രാജാക്കാട്ടെത്തുന്ന ചെറുവാഹനങ്ങള്‍ രാജാക്കാടുള്ള പാര്‍ക്കിങ് ഗ്രൗണ്ടുകളില്‍ പാര്‍ക്ക് ചെയ്യണം.
12.    രാജാക്കാട്ടെത്തുന്ന വൈദികരുടെ വാഹനങ്ങള്‍ രാജാക്കാട് പാരീഷ് ഹാളിനുസമീപമുള്ള ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം.
13.    തീര്‍ഥാടകരെ രാജകുമാരിയില്‍നിന്ന് ബസില്‍ തിരികെ രാജാക്കാട്ടെത്തിക്കുന്നതിന് 15 ബസുകള്‍ ക്രമീകരിച്ചിട്ടുണ്ട്.
14.    രാജകുമാരിയില്‍ എത്തുന്ന വൈദികരുടെ വാഹനങ്ങള്‍ രാജകുമാരി പള്ളി ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം.

Slide 1

പാര്‍ക്കിംഗ് സ്ഥലങ്ങള്‍

രാജാക്കാട് മേഖല: രാജാക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ട്, രാജാക്കാട് ക്രിസ്തുജ്യോതി സ്‌കൂള്‍ ഗ്രൗണ്ട്, രാജാക്കാട് ബസ് സ്റ്റാന്‍ഡ്,
രാജകുമാരി മേഖല: രാജകുമാരി സെന്റ് മേരീസ് സെന്‍ട്രല്‍ സ്‌കൂള്‍ ഗ്രൗണ്ട്, രാജകുമാരി നോര്‍ത്ത് ഗവ. വിഎച്ച്എസ്എസ് ഗ്രൗണ്ട്, കുരുവിളാസിറ്റി സെന്റ് ജോര്‍ജ് പബ്ലിക് സ്‌കൂള്‍ ഗ്രൗണ്ട്, മുരിക്കുംതൊട്ടി മാര്‍ മാത്യൂസ് പബ്ലിക് സ്‌കൂള്‍ ഗ്രൗണ്ട്, മുരിക്കുംതൊട്ടി മോണ്ട്‌ഫോര്‍ട്ട് വാലി സ്‌കൂള്‍ ഗ്രൗണ്ട്‌

What's Your Reaction?

like

dislike

love

funny

angry

sad

wow