റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് പടമുഖം സ്‌നേഹമന്ദിരത്തിന് 50 കിടക്കകള്‍ നല്‍കി

റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് പടമുഖം സ്‌നേഹമന്ദിരത്തിന് 50 കിടക്കകള്‍ നല്‍കി

Sep 3, 2026 - 14:10
 0
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് പടമുഖം സ്‌നേഹമന്ദിരത്തിന് 50 കിടക്കകള്‍ നല്‍കി
This is the title of the web page

ഇടുക്കി: റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് ഇടുക്കി ഓര്‍ത്തഡോക്‌സ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയുടെ സഹകരണത്തോടെ മുരിക്കാശേരി പടമുഖം സ്‌നേഹമന്ദിരത്തിന് 50 മെഡിക്കല്‍ കിടക്കകള്‍ നല്‍കി. നെറ്റിത്തൊഴു സെന്റ് ഗ്രിഗോറിയോസ് കരുണാഭവനില്‍ ക്ലബ് പ്രസിഡന്റ് ഷിബു പോള്‍ അധ്യക്ഷനായി. സക്കറിയ മാര്‍ സെവേറിയോസ് മെത്രാപ്പോലീത്ത, സ്‌നേഹമന്ദിരം ഡയറക്ടര്‍ ബ്രദര്‍ രാജുവിന്  കിടക്കകള്‍ കൈമാറി. വണ്ടന്‍മേട് പഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ ജേക്കബ്, വൈസ് പ്രസിഡന്റ് ബിജു ആക്കാട്ടുമുണ്ട, പഞ്ചായത്തംഗം ടോണി മാക്കോറള്‍, സഭ മാനേജിങ് കമ്മിറ്റിയംഗങ്ങളായ സാജന്‍ ജോര്‍ജ്, ജെം കോരസണ്‍, പ്രിന്‍സ് ചെറിയാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow