കട്ടപ്പന വൈഎംസിഎ ഓഫീസ്, ഓഡിറ്റോറിയം ഉദ്ഘാടനം
കട്ടപ്പന വൈഎംസിഎ ഓഫീസ്, ഓഡിറ്റോറിയം ഉദ്ഘാടനം

ഇടുക്കി: കട്ടപ്പന വൈഎംസിഎയുടെ പുതിയ ഓഫീസിന്റെയും ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം മാർച്ച് 14 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് നടക്കും. സി.എസ്.ഐ ഗാർഡനിലുള്ള വൈഎംസിഎ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന പരിപാടിയിൽ സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ. വി.എസ്. ഫ്രാൻസിസ് ഓഫീസിന്റെയും ഓഡിറ്റോറിയത്തിന്റെയും കൂദാശ കർമ്മം നിർവ്വഹിക്കുകയും അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്യും.തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ കട്ടപ്പന വൈഎംസിഎ പ്രസിഡന്റ്റ് സിറിൾ മാത്യു അദ്ധ്യക്ഷത വഹിക്കും. വൈഎംസിഎ റീജിയണൽ ചെയർമാൻ ജോസ് നെറ്റിക്കാടൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. കുടുംബസംഗമം ജേക്കബ് പോൾ ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ ജോർജ്ജ് ജേക്കബ്, സിറിൽ മാത്യു, രജിറ്റ് ജോർജ്, ജോർജി മാത്യു, ഏബ്രഹാം പി. മാത്യു എന്നിവർ പങ്കെടുത്തു.
What's Your Reaction?






