കട്ടപ്പന ക്രൈസ്റ്റ് ടൂഷന്‍ സെന്ററില്‍ വിദ്യാര്‍ഥികള്‍ക്കായി പ്രാര്‍ഥന നടത്തി: ഗ്രീന്‍ ലീഫ് എക്‌സലന്‍സി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു
കട്ടപ്പന ക്രൈസ്റ്റ് ടൂഷന്‍ സെന്ററില്‍ വിദ്യാര്‍ഥികള്‍ക്കായി പ്രാര്‍ഥന നടത്തി: ഗ്രീന്‍ ലീഫ് എക്‌സലന്‍സി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

ഇടുക്കി: എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കായി കട്ടപ്പന ക്രൈസ്റ്റ് ട്യൂഷന്‍ സെന്ററില്‍ പ്രത്യേക പ്രാര്‍ഥന സംഘടിപ്പിച്ചു. ക്രൈസ്റ്റ് ട്യൂഷന്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ ഗ്രീന്‍ ലീഫ് എക്‌സലന്‍സി അവാര്‍ഡുകളും വിതരണം ചെയ്തു. കട്ടപ്പന സഹകരണ ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി
ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കമാന്‍ഡന്റ് ഡിവൈഎസ്പി പി ഒ റോയി, കട്ടപ്പന പ്രസ് ക്ലബ് പ്രസിഡന്റ് എം ഡി വിപിന്‍ദാസ്, കെ ടി സെബാസ്റ്റ്യന്‍ എന്നിവര്‍ ഗ്രീന്‍ലീഫ് എക്‌സലന്‍സി അവാര്‍ഡിന് അര്‍ഹരായി. ജോയി വെട്ടിക്കുഴി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ട്യൂഷന്‍ സെന്റര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ എസ്എസ്എല്‍സി പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി മാനസിക സമ്മര്‍ദ്ദമില്ലാതെ എങ്ങനെ പരീക്ഷയെ അഭിമുഖീകരിക്കാം എന്ന വിഷയത്തില്‍ ഹൈറേഞ്ച് കമ്യൂണിക്കേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജി മാത്യു സെമിനാര്‍ നയിച്ചു. മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഉപഹാരങ്ങളും സമ്മാനിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പ്രാര്‍ഥന സംഘടിപ്പിച്ചു. ക്രൈസ്റ്റ് ട്യൂഷന്‍ സെന്റര്‍ ഡയറക്ടര്‍ സജി ഫെര്‍ണാണ്ടസ്, സുകന്യാമോള്‍ രാജു, ബിബിന്‍ ബിനു തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






