നവരാത്രി: വെള്ളിലാംകണ്ടം ഓലിക്കല്‍ കളരി സംഘത്തില്‍ ആയുധ പൂജ
നവരാത്രി: വെള്ളിലാംകണ്ടം ഓലിക്കല്‍ കളരി സംഘത്തില്‍ ആയുധ പൂജ
ഇടുക്കി: കാഞ്ചിയാര്‍ വെള്ളിലാംകണ്ടം ഓലിക്കല്‍ കളരി സംഘം പൂജവെപ്പ് മഹോത്സവം നടത്തി. കളരി ഗുരുക്കള്‍ ഓക്കേ ജഗതിയാശാന്‍ കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി. ആയുധങ്ങള്‍ പൂജയ്ക്ക് സമര്‍പ്പിച്ചശേഷം പ്രത്യേക കര്‍മങ്ങളും പുഷ്പാര്‍ച്ചനയും നടത്തി. 2ന് നടക്കുന്ന പൂജയെടുപ്പ് മഹോത്സവം വൈകുന്നേരം 7ന് ആരംഭിക്കും. അന്നേദിവസം പുതിയ കുട്ടികള്‍ക്ക് ദക്ഷിണ വെക്കുന്നതിനുള്ള അവസരവും ഉണ്ടായിരിക്കും. പൂജവെപ്പ് മഹോത്സവത്തില്‍ നിരവധി പേര്‍ പങ്കെടുത്തു.
What's Your Reaction?