കട്ടപ്പന ഇരുപതേക്കറില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്
കട്ടപ്പന ഇരുപതേക്കറില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ഇടുക്കി: മലയോര ഹൈവേയില്‍ കട്ടപ്പന ഇരുപതേക്കര്‍ പ്ലാമൂടിനുസമീപം ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. ബൈക്ക് യാത്രികന്‍ നെടുങ്കണ്ടം താന്നിമൂട് സ്വദേശി പ്രവീണ്‍ വര്‍ഗീസിനാണ് പരിക്ക്. ചൊവ്വാഴ്ച വൈകിട്ടാണ് അപകടം. മാട്ടുക്കട്ടയില്‍നിന്ന് കട്ടപ്പനയ്ക്ക് വന്ന ബൈക്ക് കാഞ്ചിയാര്‍ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രഥമശുശ്രൂഷ നല്‍കിയശേഷം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹം അപകടനില തരണംചെയ്തതായി ബന്ധുക്കള്‍ പറഞ്ഞു. ബൈക്ക് പൂര്‍ണമായി തകര്‍ന്നു. കാറിനും കേടുപാടുണ്ട്. അപകടകാരണം വ്യക്തമല്ല. കട്ടപ്പന പൊലീസ് നടപടി സ്വീകരിച്ചു.
What's Your Reaction?






