വെള്ളയാംകുടിയില്‍ വീട്ടുമുറ്റത്തെ പൊത്തില്‍ കയറിയ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി
വെള്ളയാംകുടിയില്‍ വീട്ടുമുറ്റത്തെ പൊത്തില്‍ കയറിയ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

ഇടുക്കി: കട്ടപ്പന വെള്ളയാംകുടി കുടക്കച്ചിറയില്‍ ജോജോയുടെ വീട്ടുമുറ്റത്തുനിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് വീട്ടുകാര്‍ പമ്പിനെ കണ്ടത്. എലിയെ ഭക്ഷണമാക്കി മണ്‍തിട്ടയുടെ പൊത്തില്‍ ഒളിച്ച മൂര്‍ഖനെ പാമ്പുപിടുത്ത വിദഗ്ധന്‍ കട്ടപ്പന സ്വദേശി ഷുക്കൂര്‍ പിടികൂടി വനപാലകര്‍ക്ക് കൈമാറി. അഞ്ചടിയോളം നീളമുണ്ട്.
What's Your Reaction?






