കക്കാട്ടുകടയില്‍ തോടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ സ്ഥലത്ത് അപകട ഭീഷണി പരിഹരിക്കാന്‍ നടപടി
കക്കാട്ടുകടയില്‍ തോടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ സ്ഥലത്ത് അപകട ഭീഷണി പരിഹരിക്കാന്‍ നടപടി

ഇടുക്കി: കാഞ്ചിയാര്‍ കക്കാട്ടുകടയില്‍ തോടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ സ്ഥലത്ത് അപകട ഭീഷണി പരിഹരിക്കാനുള്ള നടപടി ആരംഭിച്ചു. പഞ്ചായത്ത് അധികൃതര്‍ സ്ഥലത്ത് നേരിട്ടെത്തിയാണ് നടപടി. പ്രദേശവാസികള്‍ ഒന്നടങ്കം പഞ്ചായത്ത് ഓഫീസിലെത്തി പ്രതിഷേധിച്ചതിന് പിന്നാലെയാണ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള അധികാരികള്‍ സ്ഥലത്തെത്തി അടിയന്തര നടപടി കൈകൊണ്ടത്. മഴവെള്ളപ്പാച്ചിനെ തുടര്‍ന്ന് രൂപപ്പെട്ട അള്ള് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് പാറ ഇട്ട് അടക്കാനുള്ളനടപടിയാണ് സ്വീകരിച്ചത്. വീടിന് വേണ്ട എല്ലാ സുരക്ഷയും ഉറപ്പാക്കും എന്നും പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് പറഞ്ഞു. നിലവില്‍ തത്കാലിക നടപടിയാണ് സ്വീകരിച്ചത്. സമീപത്ത് ചെക്ക് ഡാം നിര്‍മിക്കാനുള്ള നടപടികള്‍ നടന്നു വരികയാണ്. ചെക്ക് ഡാം നിര്‍മാണത്തോട് അനുബന്ധിച്ച് മേഖലയില്‍ പൂര്‍ണമായി സംരക്ഷണ ഭിത്തി നിര്‍മിക്കുമെന്നും സുരേഷ് കുഴിക്കാട്ടില്‍ വ്യക്തമാക്കി.
What's Your Reaction?






