ഇന്നലകളെ ഇതുവഴിയേ ഇരട്ടയാര്‍ സെന്റ്. തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പൂര്‍വവിദ്യാര്‍ഥി സംഗമം

ഇന്നലകളെ ഇതുവഴിയേ ഇരട്ടയാര്‍ സെന്റ്. തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പൂര്‍വവിദ്യാര്‍ഥി സംഗമം

Apr 4, 2024 - 23:16
Jul 4, 2024 - 00:21
 0
ഇന്നലകളെ ഇതുവഴിയേ ഇരട്ടയാര്‍ സെന്റ്. തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പൂര്‍വവിദ്യാര്‍ഥി സംഗമം
This is the title of the web page

ഇടുക്കി : വിദ്യാഭ്യാസരംഗത്ത് 62 വര്‍ഷത്ത പരമ്പര്യമുള്ള ഇരട്ടയാര്‍ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ പൂര്‍വവിദ്യാര്‍ഥി സംഗമം 'ഇന്നലെകളെ ഇതുവഴിയേ ' സെപ്റ്റംബര്‍ 18 ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും . ഉദ്ഘാടന സമ്മേളനം, ബാച്ച് തിരിഞ്ഞുള്ള മീറ്റിങ്ങുകള്‍, സുവനീര്‍ പ്രകാശനം കലാമേഖലയിലെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മെഗാ നൈറ്റ് ഉള്‍പ്പെടെയുള്ള പരിപാടികളുണ്ടാകും. മഹാസമ്മേളനത്തിന്റെ മുന്നോടിയായി ഏപ്രില്‍ 7 ആം തീയതി ഉച്ചകഴിഞ്ഞ് 2.30ന് വിപുലമായ സ്വാഗതസംഘ രൂപികരണവും, സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനവും നടത്തപ്പെടും.

കൂടാതെ മഹാ സമ്മേളനത്തിന്റെ ടൈറ്റില്‍ സോങ് ലോഞ്ചിങും ഏപ്രില്‍ 7 ന് നടക്കും. 1962 ല്‍ സ്‌കൂള്‍ ആരംഭിച്ചത് മുതല്‍ 2024 വരെയുള്ള ഏതെങ്കിലും ബാച്ചില്‍ പഠിച്ചിട്ടുളള എല്ലാ പൂര്‍വ വിദ്യാര്‍ഥികളെയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സമ്മേളനത്തിന്റെ ജനറല്‍ കണ്‍വീനര്‍ ഷാജി എ കെ, വൈസ് ചെയര്‍പേഴ്സണ്‍ ബിന്ദു ഷിബു, സജിദാസ് മോഹന്‍, മോഹനന്‍ റ്റി ആര്‍, ബിയാമ്മ മാത്യു, സൈജോ ഫിലിപ്പ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow