ആര്‍ ശ്രീധരന്‍ അനുസ്മരണയോഗം കട്ടപ്പനയില്‍
ആര്‍ ശ്രീധരന്‍ അനുസ്മരണയോഗം കട്ടപ്പനയില്‍

ഇടുക്കി: ജില്ലയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ ആര്‍ ശ്രീധരന്റെ പങ്ക് മഹത്തരമാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍. ആര്‍ ശ്രീധരന്റെ പതിനാറാമത് അനുസ്മരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയത അടിച്ചേല്‍പ്പിക്കുന്നതുവഴി ഭിന്നിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രമാണ് ബിജെപി സര്‍ക്കാര്‍ ഇന്ത്യയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്നും, ഇന്ത്യാ ജനാധിപത്യ മതേതരത്വം ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കണമെങ്കില്‍ ബിജെപി ഇനി അധികാരത്തില്‍ വരുവാന്‍ പാടില്ലായെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം സെക്രട്ടറി വി ആര്‍ ശശി അധ്യക്ഷത വഹിച്ചു. കെ സലിംകുമാര്‍ പതാക ഉയര്‍ത്തി. രാജന്‍ കുട്ടി, കെ എസ് രാജന്‍, കെ എന്‍ കുമാരന്‍ ഗിരീഷ് മാലിയില്‍ , സനീഷ് മോഹനന്‍, കെ ആര്‍ രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






