ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

ഇടുക്കി : കാഞ്ചിയാർ പഞ്ചായത്ത് നാലാം വാർഡ് ബാലസംരക്ഷണസമിതിയുടെയും ലബക്കട പഴ്സ്യു അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും ആയി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പഞ്ചായത്തംഗം സന്ധ്യാ ജയൻ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ മാനസിക വികാസത്തെയും സ്വഭാവത്തെയും സ്വാധീനിക്കുന്ന ഇന്നത്തെ സാമൂഹ്യ സാഹചര്യങ്ങളിൽ നിന്നും അവരെ ശരിയായ പാതയിൽ നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. കുട്ടികളിൽ കണ്ടുവരുന്ന ഉത്കണ്ഠ,ശ്രദ്ധ പിടിച്ചു പറ്റുന്നതിനുള്ള ശ്രമം, ഹൈപ്പർ ആക്ടിവിറ്റി എന്നിവ വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയകളുടെ അമിതമായ സ്വാധീനവും വിവിധ സമ്മർദ്ദങ്ങളും, ലഹരി വസ്തുക്കളുടെ കടന്നു വരവും കുട്ടികൾ നേരിടുന്നുണ്ട്. അവയെ പ്രതിരോധിക്കാൻ കുട്ടികളെ പ്രാപ്തമാക്കുക,എന്നതിനൊപ്പം മാതാപിതാക്കളുടെ ഇടപെടലും എങ്ങനെയായിരിക്കണം എന്ന് വിശദീകരിച്ചാണ് ബോധവൽക്കരണ ക്ലാസ് നടന്നത്.
പുളിയന്മല നവദർശന ഗ്രാം സീനിയർ കൗൺസിലർ ഡെന്നിസ് ആന്റണി ക്ലാസുകൾ നയിച്ചു. പരിപാടിയ്ക്ക് അക്കാദമി അധികൃതരായ മാർട്ടിൻ പൗലോസ്, ജീൻസ് മാത്യു, ടിറ്റു ഷിജോ മറ്റ് അധ്യാപകർ എന്നിവർ നേതൃത്വം നൽകി.
What's Your Reaction?






