മുരിക്കാട്ടുകുടി ഗവ: ട്രൈബല്‍ ഹയര്‍ സെക്കൻണ്ടറി സ്‌കൂള്‍ വാര്‍ഷികം
മുരിക്കാട്ടുകുടി ഗവ: ട്രൈബല്‍ ഹയര്‍ സെക്കൻണ്ടറി സ്‌കൂള്‍ വാര്‍ഷികം

ഇടുക്കി: മുരിക്കാട്ടുകുടി ഗവണ്‍മെന്റ് ട്രൈബല്‍ ഹയര്‍ സെക്കൻണ്ടറി സ്‌കൂളിന്റെ 70-ാമത് വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും നടന്നു.കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു. സാംസ്‌ക്കാരിക വകുപ്പ് ജില്ലാ കോര്‍ഡിനേറ്റര്‍ എസ്. സൂര്യലാല്‍ മുഖ്യ പ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് പ്രിന്‍സ് മറ്റപ്പള്ളി അദ്ധ്യക്ഷനായി. സര്‍വ്വിസില്‍നിന്ന് വിരമിക്കുന്ന യമുന മാമന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി സ്‌കൂളിന്റെ ആദരവ് കൈമാറി. പഞ്ചായത്ത് വിദ്യാഭ്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തങ്കമണി സുരേന്ദ്രന്‍, പ്രിന്‍സിപ്പല്‍ സിബി ജോസഫ് , ഹെഡ് മിസ്ട്രസ് സുനു വി.ആര്‍, ഓമന പി.എസ്, ജിനേഷ് മാത്യൂ, ഷൈനമ്മ തോമസ്, ആസിഫ് കെ.എ, വിദ്യ കെ.ആര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന, ജില്ലാ, സബ് ജില്ലാ തലങ്ങളില്‍ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ച പ്രതിഭകളെ യോഗത്തില്‍ അനുമോദിച്ചു.
What's Your Reaction?






