ഇടുക്കി: വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി കാമാക്ഷി പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ നല്‍കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടുത്ത ദിവസം തന്നെ തുക കൈമാറുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ് ,വൈസ് പ്രസിഡന്റ് റെജി മുക്കാട്ട് എന്നിവര്‍ അറിയിച്ചു.