വികസിത് ഭാരത് സങ്കല്‍പ് യാത്ര കട്ടപ്പനയില്‍

വികസിത് ഭാരത് സങ്കല്‍പ് യാത്ര കട്ടപ്പനയില്‍

Feb 24, 2024 - 17:35
Jul 10, 2024 - 18:44
 0
വികസിത് ഭാരത് സങ്കല്‍പ് യാത്ര കട്ടപ്പനയില്‍
This is the title of the web page

ഇടുക്കി: കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികളെക്കുറിച്ച് പൊതുജനത്തെ ബോധവല്‍ക്കരിക്കുന്ന വികസിത് ഭാരത് സങ്കല്‍പ് യാത്ര നഗരസഭയില്‍ പര്യടനം തുടങ്ങി. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി ഉദ്ഘാടനം ചെയ്തു. ഓപ്പണ്‍ സ്റ്റേഡിയത്തില്‍ യൂണിയന്‍ ബാങ്ക് കട്ടപ്പന ശാഖ സംഘടിപ്പിച്ച പരിപാടിയില്‍ പ്രതിനിധികള്‍ വിവിധ കേന്ദ്ര പദ്ധതികളെക്കുറിച്ച് സംസാരിച്ചു. പാചകവാതക കണക്ഷനുകളും വിവിധ വായ്പകളും വിതരണം ചെയ്തു. നഗരസഭ കൗണ്‍സിലര്‍മാരായ തങ്കച്ചന്‍ പുരയിടം, രജിത രമേശ്, പ്രശാന്ത് രാജു, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. എം കെ തോമസ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രത്‌നമ്മ സുരേന്ദ്രന്‍, പി എം വിശ്വകര്‍മ്മ യോജന ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയംഗം രതീഷ് വരകുമല, യൂണിയന്‍ ബാങ്ക് മാനേജര്‍ അജീഷ് മാനുവല്‍, ഡെപ്യൂട്ടി ബ്രാഞ്ച് ഹെഡ് അരുണ്‍ ദ്വീപ് പി എസ് തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow