അഡ്വ. സേനാപതി വേണുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി
അഡ്വ. സേനാപതി വേണുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി
ഇടുക്കി: ഉടുമ്പന്‍ചോല നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സേനാപതി വേണുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി. ഡിസിസി പ്രസിഡന്റ് സി പി മാത്യു ഉദ്ഘാടനംചെയ്തു. രാജാക്കാട്, രാജകുമാരി, സേനാപതി, ഉടുമ്പന്‍ചോല, ശാന്തന്‍പാറ, നെടുങ്കണ്ടം, പാമ്പാടുംപാറ, കരുണാപുരം, വണ്ടന്‍മേട്, ഇരട്ടയാര്‍ പഞ്ചായത്തുകളിലൂടെ റോഡ് ഷോയും നടത്തി. കെപിസിസി മീഡിയ വക്താവായ സേനാപതി വേണു രണ്ടാംതവണയാണ് ഉടുമ്പന്‍ചോലയില്‍ ജനവിധി തേടുന്നത്. 2016ല്‍ നേരിയ ഭൂരിപക്ഷത്തില്‍ നഷ്ടമായ മണ്ഡലം ഇത്തവണ പിടിച്ചെടുക്കുമെന്ന ആത്മവിശ്വാസത്തിലാണ്. യുഡിഎഫ് നേതാക്കളായ എം എന്‍ ഗോപി, അരുണ്‍ കെ എസ്, മിനി പ്രിന്‍സ്, ബെന്നി തുണ്ടത്തില്‍, ഷിഹാബ് ഈട്ടിക്കല്‍, കൊച്ചുത്രേസ്യ പൗലോസ്, കിങ്ങിണി രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?