എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് വെള്ളയാംകുടിയില്‍ തുറന്നു

എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് വെള്ളയാംകുടിയില്‍ തുറന്നു

Mar 22, 2026 - 15:29
 0
എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് വെള്ളയാംകുടിയില്‍ തുറന്നു
This is the title of the web page

ഇടുക്കി: റോഷി അഗസ്റ്റിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം എല്‍ഡിഎഫ് കട്ടപ്പന നോര്‍ത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് വെള്ളയാംകുടിയില്‍ തുറന്നു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി ഉദ്ഘാടനംചെയ്തു. ഇടുക്കി മണ്ഡലത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ കോടികളുടെ വികസന പദ്ധതികള്‍ നടപ്പാക്കിയപ്പോള്‍ കട്ടപ്പന നഗരസഭ ഭരണസമിതി മുഖംതിരിച്ച സമീപനമാണ് സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ പല പദ്ധതികളും തടസപ്പെടുത്താനാണ് നഗരസഭ ശ്രമിച്ചതെന്നും വി ആര്‍ സജി കുറ്റപ്പെടുത്തി. എല്‍ഡിഎഫ് നേതാക്കളായ അഡ്വ. മനോജ് എം തോമസ്, ടി സി കുര്യന്‍, ടോമി ജോര്‍ജ്, കെ പി സുമോദ്, ഷാജി കുത്തോടിയില്‍, ഷാജി പാലത്തിനാല്‍, സനീഷ് മോഹനന്‍, ടെസിന്‍ കളപ്പുര, ജോജോ കുടക്കച്ചിറ തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow