ജില്ലാ സാക്ഷരതാ മിഷന്‍ കട്ടപ്പനയില്‍ ജലദിനാചരണം നടത്തി
ജില്ലാ സാക്ഷരതാ മിഷന്‍ കട്ടപ്പനയില്‍ ജലദിനാചരണം നടത്തി
ഇടുക്കി: ജില്ലാ സാക്ഷരതാ മിഷന്‍ കട്ടപ്പന ഗവ. ട്രൈബല്‍ എച്ച്എസ്എസില്‍ ജലദിനം ആചരിച്ചു. ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി എം അബ്ദുള്‍ കരീം ഉദ്ഘാടനംചെയ്തു. ജലസംരക്ഷണവും ലിംഗസമത്വവും സുസ്ഥിര ഭാവിയിലേക്ക് എന്ന വിഷയത്തില്‍ ചെമ്മണ്ണാര്‍ ഗവ. എച്ച്എസ്എസ് അധ്യാപകന്‍ ഉഷസ് ജോസഫ് പ്രഭാഷണവും നടത്തി. എ ഒ അനുപ്രിയ, പി കെ സുമ, രമ്യ ശങ്കര്‍, ലാലു പി ഡി, ശാരി, രമ്യ, ശശികല എന്നിവര്‍ സംസാരിച്ചു. കലാപരിപാടിളും അരങ്ങേറി.
What's Your Reaction?